Image

ചൈന ആക്രമിച്ചാല്‍ തയ്‌വാന് പിന്തുണ നല്‍കുമെന്ന് പ്രസിഡന്‍റ് ബൈഡന്‍

Published on 22 October, 2021
 ചൈന ആക്രമിച്ചാല്‍ തയ്‌വാന് പിന്തുണ നല്‍കുമെന്ന് പ്രസിഡന്‍റ് ബൈഡന്‍
കാലിഫോര്‍ണിയ: ചൈന ആക്രമിച്ചാല്‍ തയ് വാന് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് 
പ്രസിഡന്‍റ് ജോ ബൈഡന്‍. തയ്‌വാനെ ചൈനയുടെ ഭാഗമാക്കി മാറ്റുമെന്ന ചൈനിസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്‍റെ വെല്ലുവിളിയ്ക്കുള്ള മറുപടിയാണ് ജോ ബൈഡന്‍ നല്‍കിയത്.

'ലോകചരിത്രത്തില്‍ ഏറ്റവും കരുത്തുള്ള സൈനിക ശക്തിയാണ് അമേരിക്കയെന്ന് ചൈനയ്ക്കും റഷ്യയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും അറിയാം.'- ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. സിഎന്‍എന്‍ സംഘടിപ്പിച്ച ടൗണ്‍ ഹാള്‍ പരിപാടിയിലായിരുന്നു ബൈഡന്‍റെ ഈ പ്രഖ്യാപനം. ചൈന ആക്രമിച്ചാല്‍ തയ് വാനെ അമേരിക്ക സംരക്ഷിക്കുമോ എന്ന ചോദ്യമാണ് സിഎന്‍എന്‍ ആങ്കറായ ആന്റേഴ്‌സണ്‍ കൂപ്പര്‍ ചോദിച്ചത്. 'തീര്‍ച്ചയായും. അത് ചെയ്യാന്‍ നമുക്ക് പ്രതിബദ്ധതയുണ്ട്,' ഇതായിരുന്നു ബൈഡന്‍റെ മറുപടി.

സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി തുടരുന്ന തയ് വാനെ ചൈനയില്‍ ലയിപ്പിക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ഗൂഢലക്ഷ്യം നടക്കില്ലെന്നാണ് ജോ ബൈഡന്‍ നല്‍കുന്ന സൂചന.  ബൈഡന്‍റെ ഈ തുറന്ന പ്രഖ്യാപനത്തിന് ഇതുവരെയും ചൈന മറുപടി പറഞ്ഞിട്ടില്ല. 

തയ് വാന്‍ ചൈനയുടെ ഭാഗമാണെന്നും തയ് വാനെ എന്തുവിലകൊടുത്തും സമാധാനപരമായി ചൈനയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ് പ്രഖ്യാപിച്ചത്. 

ചൈനയുടെ മോഹം നടക്കില്ലെന്നും തയ് വാന്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും തയ് വാന്‍ നേതാവ് സൈ ഇങ് വെന്‍ അഭിപ്രായപ്പെട്ടിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക