Image

പിണറായി പൂതപ്പാട്ടിലെ ഭൂതത്തിന്റെ നിലവാരത്തിലേക്കെങ്കിലും ഉയരണം - ബി.ജെ.പി

Published on 22 October, 2021
പിണറായി പൂതപ്പാട്ടിലെ ഭൂതത്തിന്റെ നിലവാരത്തിലേക്കെങ്കിലും ഉയരണം - ബി.ജെ.പി



ആലപ്പുഴ : തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിയെടുത്ത കേസ് കേരളത്തിന് നാണക്കേടാണെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. സിപിഎമ്മിന്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിന്റെ തെളിവാണിത്. ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ ഭൂതത്തിന് വരെ അമ്മയോട് അലിവ് തോന്നിയിട്ടുണ്ട്. ആ ഭൂതത്തിന്റെ നിലവാരത്തിലേക്കെങ്കിലും പിണറായി 
വിജയന്‍ ഉയരണം-ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ 7 ജലവൈദ്യുത പദ്ധതികളിലായി 14  ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. ഇതു മൂലം ഡാമുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല. കേരളത്തില്‍  അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ഇതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മഴക്കാലത്തിന് മുന്നോടിയായി ഡാമുകളിലെ വെള്ളത്തിന്റെ അളവ് പുനഃക്രമീകരിക്കുന്ന പതിവ് കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ നടക്കുന്നില്ല. 500 മില്യണ്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് സാധാരണ മഴക്കാലത്ത് ഡാമുകളില്‍ നിലനിര്‍ത്തുക. എന്നാല്‍ ഇപ്പോള്‍ മൂന്നിരട്ടി വെള്ളമാണ് സംഭരിക്കുന്നത്. ഇത് മൂലമാണ് ഒന്നോ രണ്ടോ മഴ പെയ്യുമ്പോഴേക്കും ഡാം തുറക്കേണ്ടി വരുന്നത്. ഇതിനു പുറമെ സാധാരണക്കാരുടെ ജീവനും സ്വത്തും നഷ്ടമാവുകയും ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക