Image

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

(സലിം ആയിഷ : പി ആർ ഓ) Published on 22 October, 2021
ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന്   സ്മാർട് ഫോണുകൾ നൽകി

കോട്ടയം ജില്ലയിലെ അതിരമ്പുഴ  സെൻറ് അലോഷ്യസ് എൽപി സ്കൂളിൽ ഫോമയുടെ  യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനു  സ്മാർട്ട് ഫോണുകൾ നൽകി. കേരള സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ  സ്മാർട് ഫോണുകൾ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സ്മാർട്ട് ഫോണുകളാണ് ഫോമാ സ്‌കൂളിന് നൽകിയത്. ഫോമാ ഹെല്പിങ് ഹാൻഡ്‌സിന്റെ പദ്ധതിയിലൂടെയാണ് ഇതിനുള്ള പണം സമാഹരിച്ചത് .

സെൻ്റ് മേരിസ് ഫൊറോന പള്ളി വികാരിയുംസ്‌കൂൾ മാനേജരുമായ റെവ:ഡോക്ടർ . ജോസഫ് മുണ്ടകത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോമാ  പ്രസിഡൻ്റ് അനിയൻ ജോർജ് ആമുഖ പ്രസംഗം നടത്തി.  ജോയിൻ്റ് ട്രഷറർ ബിജു തോണി കടവിൽനാഷണൽ കമ്മറ്റിയംഗം ജോസ് മലയിൽ.ഫോമാ കേരള കൺവൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ്അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ബിജൂ വലിയമലവൈ. പ്രസിഡൻ്റ് ആലീസ് ജോസഫ്ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് കുര്യൻ ,സ്കൂൾ ഹെഡ്മാസ്റ്റർ ഏബ്രഹം ഫിലിപ്പ്പഞ്ചായത്തംഗം ജോസ് അമ്പലകുളംപി.ടി.എ  പ്രസിഡൻ്റ് ശ്രീകാന്ത് പി. കെറ്റിറ്റി അൻ്റോണി തുടങ്ങിയവർ സംസാരിച്ചു.

സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട്ട് ഫോണുകൾ വാങ്ങുന്നതിന് സംഭാവന നൽകിയ ഫോമയുടെയും അംഗസംഘടനകളുടെയും പ്രവർത്തകർക്കുംഫോമാ സഹചാരികൾക്കും  ഫോമാ നിർവ്വാഹക സമിതി  പ്രസിഡന്റ്  അനിയൻ  ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ  നന്ദി അറിയിച്ചു.

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന്   സ്മാർട് ഫോണുകൾ നൽകി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക