Image

മെക്‌സികോയിലെ ഹോട്ടലില്‍ വെടിവെപ്പ്: മരിച്ചവരില്‍ ഇന്ത്യക്കാരിയും

Published on 23 October, 2021
മെക്‌സികോയിലെ ഹോട്ടലില്‍ വെടിവെപ്പ്: മരിച്ചവരില്‍ ഇന്ത്യക്കാരിയും
മെക്‌സികോ സിറ്റി: മെക്‌സികോയിലെ തുളും റിസോര്‍ട്ടിലെ റസ്റ്റാറന്റില്‍ നടന്ന വെടിവെപ്പില്‍ ഇന്ത്യക്കാരിയടക്കം രണ്ട് വിദേശപൗരന്‍മാര്‍ കൊല്ലപ്പെട്ടു.

മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജര്‍മന്‍ സ്വദേശിയാണ് മരിച്ച രണ്ടാമത്തെ സ്ത്രീ. ജര്‍മനി, നെതര്‍ലന്‍ഡ്‌സ് രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളാണ് പരിക്കേറ്റ മൂന്നുപേര്‍.

ബുധനാഴ്ച രാത്രിയാണ് വെടിവെപ്പു നടന്നത്. മേഖലയിലെ മയക്കുമരുന്നു സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക