Image

പൊതുമരാമത്തിന് അപേക്ഷ നല്‍കല്‍ ; ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിജിപി

ജോബിന്‍സ് Published on 23 October, 2021
പൊതുമരാമത്തിന് അപേക്ഷ നല്‍കല്‍ ; ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിജിപി
പൊതുമുതല്‍ നഷ്ടമുണ്ടാകുന്ന കേസുകളില്‍ നഷ്ടത്തിന്റെ കണക്കറിയാന്‍ പൊതുമരാമത്ത് വകുപ്പില്‍ പോലീസ് ഫീസടച്ച് അപേക്ഷ നല്‍കണമെന്ന വിവാദ ഉത്തരവിന്‍ മേല്‍ പോലീസില്‍ കടുത്ത അതൃപ്തി. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. 

നിലവില്‍ നഷ്ടക്കണക്ക് ആവശ്യപ്പെട്ട് പോലീസ് പൊതുമരാമത്ത് വകുപ്പിന് നോട്ടീസ് നല്‍കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പോലീസ് അവശ്യപ്പെടുമ്പോഴെല്ലാം നോട്ടിസനുസരിച്ച് നഷ്ടക്കണക്ക് നല്‍കുന്നത് പൊതുമരാമത്ത് വകുപ്പിന് റവന്യു നഷ്ടമുണ്ടാക്കുമെന്ന് കാട്ടിയാണ് ഫീസടച്ച് അപേക്ഷ നല്‍കാന്‍ ഉത്തരവിറക്കിയത്. 

എന്നാല്‍ ഓരോ കേസിലും ഇങ്ങനെ നല്‍കേണ്ടിവരുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് ഡിജിപി പറയുന്നത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം ഡിജിപിയെ അറിയിച്ചത്. ആഭ്യന്തര സെക്രട്ടറിയറിയാതെയാണ് ഉത്തരവിറങ്ങിയതെന്നും വിമര്‍ശനമുണ്ട്. 

മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസ് ഭരിക്കുന്ന പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പോരായി ഈ വിഷയം മാറിക്കഴിഞ്ഞു. എന്നാല്‍ മന്ത്രി തലത്തില്‍ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക