Image

പാര്‍ട്ടി അനുപമയ്‌ക്കൊപ്പമെന്നും നിയമസഹായം നല്‍കുമെന്നും എ. വിജയരാഘവന്‍

ജോബിന്‍സ് Published on 23 October, 2021
പാര്‍ട്ടി അനുപമയ്‌ക്കൊപ്പമെന്നും നിയമസഹായം നല്‍കുമെന്നും എ. വിജയരാഘവന്‍
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയറിയാതെ നവജാത ശിശുവിനെ കുടുംബം ദത്ത് നല്‍കിയ സംഭവത്തില്‍ പരാതിക്കാരിയായ അനുപമയ്‌ക്കൊപ്പമാണ് സി.പി.ഐ.എം എന്ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. ഒരുതരത്തിലുള്ള തെറ്റിനേയും സി.പി.ഐ.എം പിന്താങ്ങില്ലെന്നും അമ്മയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നതിന് നിയമപരമായ സഹായങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം വിഷയത്തില്‍ ബന്ധപ്പെട്ട ജില്ലാകമ്മറ്റിയാണ് അന്വേഷിക്കുക. അവരുടെ ശ്രദ്ധയില്‍ പെട്ടകാര്യത്തില്‍ അവര്‍ അന്വേഷണം നടത്തി. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിത്. വിഷയത്തില്‍ അമ്മയ്ക്കൊപ്പമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

 സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു നേതാവുമായ പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളാണ് അനുപമ. എസ്ഏഫ്ഐയുടെ മുന്‍ നേതാവായിരുന്നു അനുപമ. അനുപമയ്ക്കും ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നാണ് കുഞ്ഞ് ജനിച്ചത്. 

കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട്  അനുപമ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം ആരംഭിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക