Image

കേരളപ്പിറവിയോടനുബന്ധിച്ചു സൂം അക്ഷരശ്ലോകസദസ്സ്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 23 October, 2021
 കേരളപ്പിറവിയോടനുബന്ധിച്ചു സൂം അക്ഷരശ്ലോകസദസ്സ്
ഡാളസ് : കേരളപ്പിറവിയോടനുബന്ധിച്ചു ഒക്‌റ്റോബര്‍ 30 ശനിയാഴ്ച രാവിലെ 9.30 AM (CST) ) കേരളാ ലിറ്റററി സൊസൈറ്റി സംഘടിപ്പിക്കുന്ന അക്ഷരശ്ലോകസദസ്സില്‍ അമേരിക്കയിലും നാട്ടിലും നിന്നുള്ള അക്ഷരശ്ലോകപ്രവീണര്‍ പങ്കെടുക്കുന്നു. സദസ്സിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണു അക്ഷരശ്ലോകസദസ്സ് ക്രമീകരിച്ചിരിയ്ക്കുന്നത്.

അക്ഷരശ്ലോകനിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുതന്നെ നടത്തുന്ന ഈ പരിപാടിയില്‍ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ശ്രീ. ഉമേഷ് നരേന്ദ്രന്‍ (യുഎസ്) അവതാരകനായി പങ്കെടുക്കും. ഒപ്പം അമേരിക്കയില്‍ നിന്നു തന്നെയുള്ള അക്ഷരശ്ലോകവിശാരദനായ ഹരിദാസ് മംഗലപ്പിള്ളിയും പങ്കുചേരും.

അനുപമ. എം (വാണിയംകുളം പാലക്കാട്), നിരുപമ. പി. ജെ (എടരിക്കോട് മലപ്പുറം), പവിത്ര. സി. വി (വെള്ളൂര്‍), സ്മൃതി. പി. കെ (ഇരുമ്പനം, തൃപ്പൂണിത്തുറ), ശ്രീദേവി. പി, (കാഞ്ഞിരമറ്റം, എറണാകുളം), ശ്രീലക്ഷ്മി. പി (കാഞ്ഞിരമറ്റം, എറണാകുളം) എന്നിവരാണു തങ്ങളുടെ അക്ഷരശ്ലോകവൈദഗ്ദ്ധ്യം അമേരിക്കയിലെ ആസ്വാദകസമക്ഷം അവതരിപ്പിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികള്‍. ഇവരെല്ലാം ജില്ല-സംസ്ഥാനകലോല്‍സവങ്ങളില്‍ പങ്കെടുത്തു കഴിവു തെളിയിച്ചവരാണ്. അക്ഷരശ്ലോക കലാപരിശീലകനായ ശ്രീ.എ.യു.സുധീര്‍കുമാറിനൊപ്പം (എറണാകുളം) ശ്രീ കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) പരിപാടിയില്‍ പങ്കെടുക്കും.

വിദ്യാരംഭകാലവും കേരളപ്പിറവിയും ചേര്‍ന്ന ഒക്‌റ്റോബറില്‍ മലയാളത്തനിമയോടെയെത്തുന്ന ഈ സൂം സാഹിത്യപരിപാടിയില്‍ പങ്കുചേരാന്‍ എല്ലാവരെയും കേരളാ ലിറ്റററി സൊസൈറ്റി ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ്, സിജു വി ജോര്‍ജ്ജ് എല്ലാവരേയും ഈ സൂം അക്ഷരശ്ലോകവിരുന്നിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം  ചെയ്യുന്നതായി അറിയിച്ചു.

സൂം ഐ ഡി: 828 1059 1798
പാസ്‌കോഡ്: 868273
സമയം: ഒക്‌റ്റോബര്‍ 30 ശനിയാഴ്ച രാവിലെ 9.30 am CST (ഇന്ത്യന്‍ സമയം വൈകിട്ട് 8 pm).

 കേരളപ്പിറവിയോടനുബന്ധിച്ചു സൂം അക്ഷരശ്ലോകസദസ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക