Image

വാണി വിശ്വനാഥ് തിരികെയെത്തുന്നു ; ബാബു രാജിന്റെ നായകയായി

ജോബിന്‍സ് Published on 23 October, 2021
വാണി വിശ്വനാഥ് തിരികെയെത്തുന്നു ; ബാബു രാജിന്റെ നായകയായി
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്‍രെ പ്രിയതാരം വാണി വിശ്വനാഥ് വെള്ളിത്തിരയിലേയ്ക്ക് തിരികെയെത്തുന്നു. ഭര്‍ത്താവായ ബാബുരാജിന്റെ നായികയായാണ് 7 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക്  വാണി വിശ്വനാഥ്. തിരികെയെത്തുന്നത്. 'ദി ക്രിമിനല്‍ ലോയര്‍' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഈ സിനിമയിലൂടെ. മലയാള സിനിമയിലെ താരദമ്പതിമാരായ ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒന്നിക്കുകയാണ് 

കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിന്‍ ജിത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉമേഷ് എസ് മോഹനാണ് തിരക്കഥയൊരുക്കുന്നത്.  സുധീര്‍ കരമന, അബൂസലീം, ജഗദീഷ്, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, റിയസൈറ, ജോജി,  സിന്ധു മനുവര്‍മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

തേര്‍ഡ് ഐ മീഡിയ മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചായാഗ്രഹണം ഷിനോയ് ഗോപിനാഥ് നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു മോഹന്‍ സിതാരയാണ്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക