Image

സ്‌നേഹസ്പര്‍ശം' ഭവനപദ്ധതി ശിലാസ്ഥാപന കര്‍മ്മം  

Published on 23 October, 2021
സ്‌നേഹസ്പര്‍ശം' ഭവനപദ്ധതി ശിലാസ്ഥാപന കര്‍മ്മം  

മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കപ്പെടുന്ന 'സ്‌നേഹസ്പര്‍ശം' ഭവനങ്ങളുടെ ശിലാസ്ഥാപന കര്‍മ്മം ഒക്ടോബര്‍ 24 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. താമ്പാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരിയും ഓണക്കൂര്‍ വാളനടിയില്‍ കുടുംബാഗവുമായ വെരി റെവ ജോര്‍ജ്ജ് പൗലോസ് കോര്‍ എപ്പിസ്‌കോപ്പയുടെ കുടുംബം സഭക്ക് സൗജന്യമായി നല്‍കിയ ഇരുപത് സെന്റ് സഥലത്ത് നാല് ഭവനങ്ങളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പത്ത് ഭവനങ്ങളാണ് നിര്‍മ്മിച്ച് നല്‍കുവാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു ഈ പദ്ധതി പൂര്‍ത്തീകരിക്കുവാനാണ് ക്രമീകരണം ചെയ്തിരിക്കുന്നത് എന്ന്
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു.

ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സ്‌നേഹസ്പര്‍ശം' ഭവനപദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചല്‍സ് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക, ഫ്‌ലോറിഡ താമ്പാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്ത മറിയം സമാജം, റോയ് ആന്‍ഡ് മോളി തോമസ് , വടക്കേക്കര, ഡാളസ് എന്നിവരാണ് ഈ സഥലത്ത് പണിയുന്ന നാല് ഭവനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

സൗത്ത് വെസ്റ്റ് അമേരിക്കന്‍  ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ പ്രസിഡണ്ടായും, ഭദ്രാസന സെക്രട്ടറി  ഫാ. ഫിലിപ്പ് എബ്രഹാം പ്രോജക്റ്റ് ഡയറക്റ്ററായും. ഫാ.ബെന്നി എം. കുരുവിള, മി. എബ്രാഹാം പന്നിക്കോട്ട് എന്നിവര്‍ അസ്സോസിയേറ്റ് ഡയറക്ടറന്മാരായും, ഫിനാന്‍ഷ്യല്‍  കണ്‍സല്‍ട്ടന്റ്റായി മി. ബാബുകുട്ടി (ഹൂസ്റ്റണ്‍), പ്രോജക്റ്റ് കണ്‍സല്‍ട്ടന്റ്റായി മി. ജോസ് തോമസ് (ലോസ്ആഞ്ചല്‍സ്) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.  

സ്‌നേഹസ്പര്‍ശം' ഭവനപദ്ധതിയുടെ  ശിലാസ്ഥാപന കര്‍മ്മം ഒക്ടോബര്‍ 24 -ന് ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.30 -ന്  യൂട്യൂബ് വഴി ലൈവായി ഇന്ന് സംപ്രേഷണം ചെയ്യും. 

സ്‌നേഹസ്പര്‍ശം' ഭവനപദ്ധതി ശിലാസ്ഥാപന കര്‍മ്മം  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക