Image

റിലീസ്‌ ചെയ്‌ത്‌ പത്തു വര്‍ഷം കഴിഞ്ഞിട്ടും `ഡാം 999' ന്‌ തമിഴ്‌നാടിന്റെ വിലക്ക്‌

Published on 23 October, 2021
   റിലീസ്‌ ചെയ്‌ത്‌ പത്തു വര്‍ഷം കഴിഞ്ഞിട്ടും `ഡാം 999' ന്‌ തമിഴ്‌നാടിന്റെ വിലക്ക്‌


റിലീസ്‌ ചെയ്‌ത്‌ പത്തു വര്‍ഷം കഴിഞ്ഞും മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിവാദത്തില്‍ പെട്ട `ഡാം 999' വിലക്ക്‌ നീട്ടി തമിഴ്‌നാട്‌ സര്‍ക്കാര്‍. സിനിമ ഇറങ്ങിയതു മുതല്‍ തമിഴ്‌നാട്ടില്‍ ഈ ചിത്രം നിരോധിച്ചിരിക്കുകയാണ്‌.സുപ്രീം കോടതി വരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടും തമിഴ്‌നാട്ടില്‍ ഇതുവരെ ഈ സിനിമ പ്രദര്‍ശിപ്പിച്ചിട്ടില്ല. ഈ വര്‍ഷം സെപ്‌റ്റംബര്‍ വരെ ഉണ്ടായിരുന്ന നിരോധനമാണ്‌ തമിഴ്‌നാട്‌ ഗവണ്‍മെന്റ്‌ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. കാലാവധി അവസാനിക്കുന്ന മുറയ്‌ക്ക്‌ നിരോധനം കൃത്യമായി പുതുക്കിക്കൊണ്ടിരിക്കുന്ന ഈ നടപടി തീര്‍ത്തും ദു:ഖകരമാണെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയ്‌ പറഞ്ഞു.

``2011ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട്‌ എന്ന വാദം ഉന്നയിച്ചാണ്‌ തമിഴ്‌നാട്‌ വര്‍ഷങ്ങളായി നിരോധനം തുടരുന്നത്‌. വര്‍ഷങ്ങളോളം പഴക്കമുള്ള അണക്കെട്ടും അതു തകരുമ്പോള്‍ ഉണ്ടാകുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ്‌ ഡാം 999. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ഈ സിനിമയ്‌ക്ക്‌ സാമ്യമുണ്ടെന്നാണ്‌ ആരോപണം. ഇന്ത്യന്‍ പാര്‍#ലമെന്റ്‌ തടസ്സപ്പെടുന്നതടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായി. തുടര്‍ന്ന്‌ ചിത്രത്തിന്റ പോസ്സ്‌റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി മു#്‌നോട്ടു വരുന്ന തിയേറ്ററുകള്‍ക്ക്‌ ഫൈന്‍ ഏര്‍പ്പെടത്തുക, സാറ്റലൈറ്റ്‌ ഏറ്റെടുക്കാന്‍ മുന്നോട്ടു വരുന്ന ചാനലുകളെ അതില്‍ നിന്നും പിന്തിരിപ്പിക്കുക, തുടങ്ങിയ പലവിധ പ്രശ്‌നങ്ങളാണ്‌ ഞങ്ങള്‍ക്ക്‌ നേരിടേണ്ടി വന്നത്‌. സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദര്‍ശനത്തിന്‌ നിരോധനം തുടരുന്നത്‌ ഖേദകരമാണ്‌.'' സോഹന്‍ റോയ്‌ പറഞ്ഞു.

ഒട്ടനവധി രാജ്യാന്തര അവാര്‍ഡുകള്‍ നേടിയ ചിത്രമാണ്‌ ഡാം 999. ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയിലേക്ക്‌ മൂന്നു കാറ്റഗറികളിലായി അഞ്ച്‌ എന്‍ട്രികള്‍ നേടിയത്‌ കൂടാതെ, തൊട്ടടുത്ത വര്‍ഷത്തെ ഗോള്‍ഡണ്‍ റൂസ്റ്റര്‍ അവാര്‍ഡിന്റെ പന്ത്രണ്ട്‌ കാറ്റഗറികളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ്‌ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഈ പുരസ്‌കാരത്തിനായി മത്സരിക്കാന്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ്‌ ഡാം 999.

പത്താം വാര്‍ഷികാഘോഷ വേളയില്‍ വാരാന്ത്യങ്ങളിലെ വെബിനാറുകളിലൂടെ ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ അവിസ്‌മരണീയ അനുഭവങ്ങള്‍ പുതുക്കുന്ന ജോലിയിലാണ്‌ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക