Image

മാര്‍പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Published on 23 October, 2021
 മാര്‍പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി   ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തും. വത്തിക്കാനില്‍ വരുന്ന വെള്ളിയാഴ്ചയായിരിക്കും കൂടികാഴ്ച നടക്കുക. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ എത്തുന്പോഴാണ് ഈ കൂടികാഴ്ച നടക്കുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും  ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സൗഹൃദ കൂടികാഴ്ചയുണ്ടാകും എന്ന് തന്നെയാണ് വിവരം. 

ഒക്ടോബര്‍ 29,30 തീയതികളില്‍ റോമില്‍ വച്ചാണ് ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. ഇവിടെ നിന്നും സ്കോട്ട്ലാന്‍റിലെ ഗ്ലാസ്കോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നവംബര്‍ 1ന് അവിടെ കോപ്26 ഉച്ചകോടിയില്‍ സംസാരിക്കുകയും ചെയ്യും.
Join WhatsApp News
Mr Christian 2021-10-23 22:35:11
PM Modi has to be careful when he meets Pope Francis. He is a straight shooter. He will question Modi about the attacks and harassment on Christians in India, point blank.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക