Image

'കനകം കലഹം കാമിനി' ട്രെയിലര്‍ റിലീസ്‌ ചെയ്‌തു

Published on 23 October, 2021
'കനകം കലഹം കാമിനി' ട്രെയിലര്‍ റിലീസ്‌ ചെയ്‌തു
 
നിവിന്‍ പോളി നായകനായി എത്തുന്ന കോമഡി ചിത്രം &ൂൗീ;േകനകം കലഹം കാമിനി' ട്രെയിലര്‍ റിലീസ്‌ ചെയ്‌തു.
രതീഷ്‌ ബാലകൃഷ്‌ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളി, ഗ്രേസ്‌ആന്റിണി, വിനയ്‌ ഫോര്‍ട്ട്‌ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയര്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ്‌ നിര്‍മ്മാണം.
സുധീഷ്‌, ജോയ്‌ മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പരവൂര്‍, രാജേഷ്‌ മാധവന്‍, വിന്‍സി അലോഷ്യസ്‌ തുടങ്ങിയവാണ്‌ താരങ്ങള്‍. വിനോദ്‌ ഇല്ലംപള്ളിയാണ്‌ ഛായാഗ്രഹണം. ചിത്രം നവംബര്‍12ന്‌ സിഡ്‌നി ഹോട്ട്‌സ്റ്റാറിലൂടെ റിലീസ്‌ ചെയ്യും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക