FILM NEWS

ഷാജി കൈലാസിന്റെ 'എലോണി'ന്‌ 17ആം ദിവസം പായ്‌ക്കപ്പ്‌

Published

on


മോഹന്‍ലാല്‍-ഷാ#ി കൈലാസ്‌ ചിത്രം  എലോണി'ന്റെ ചിത്രീകരണം അവസാനിച്ചു. ചിത്രത്തിന്റെ പതിനേഴാം ദിവസമായിരുന്നു പായ്‌ക്കപ്പ്‌.
 ഇന്ന്‌ കൃത്യം പതിനേഴാം ദിവസം എലോണ്‍ പായ്‌ക്കപ്പ്‌ ചെയ്‌തു. കൃത്യമായ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിങ്ങ്‌ പൂര്‍ത്തീകരിക്കാന്‍ സഹായിച്ച എന്റെ
എല്ലാ സഹപ്രവര്‍ത്തകര്‍ക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി. എല്ലാറ്റിനും ഉപരി എനിക്കെപ്പോഴും സ്‌നേഹവും പ്രതീക്ഷയും നല്‍കുന്ന എന്റെപ്രിയപ്പെട്ട സിനിമാ ആസ്വാദകര്‍ക്ക്‌ ഒത്തിരിയൊത്തിരി നന്ദി.'' ഷാജി കൈലാസ്‌ കുറിച്ചു.
ചിത്രത്തിന്റെ ഛായാഗ്രഹണംഅഭിനന്ദ്‌ രാമാനുജം. സംഗീതം ജേക്ക്‌സ്‌ ബിജോയ്‌. എഡിറ്റിങ്ങ്‌നിര്‍വഹിക്കുന്നത്‌ ഡോണ്‍ മാക്‌സാണ്‌. ആനന്ദ്‌ രാജേന്ദ്രനാണ്‌ ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ്‌ ഉപാസന.
സൗണ്ട്‌ ഓഫ്‌ ബൂട്ട്‌, ടൈം, മദിരാശി എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ്‌ ജയരാമനാണ്‌ ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കിയിരിക്കുന്നത്‌. 2009ല്‍ റിലീസ്‌ ചെയ്‌ത റെഡ്‌ ചില്ലീസാണ്‌ ഷാജി കൈലാസ്‌ സംവിധാനം ചെയ്‌ത അവസാന മോഹന്‍ലാല്‍ ചിത്രം.താരശോഭയോടെ അന്നുമിന്നും സൂപ്പര്‍ഹിറ്റായി മക്കാട്ട്‌ ഇല്ലംസൂപ്പര്‍ഹിറ്റ്‌ സിനിമകളെ പോലെ തന്നെ ഹിറ്റാവുന്ന ചില വീടുകളും ഇല്ലങ്ങളുമുണ്ട്‌. പ്രേക്ഷകന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നവ. വരിക്കാശ്ശേരി മന അത്തരത്തില്‍ ഒന്നാണ്‌. അതേ പ്രൗഢിയോടെ തലയെടുപ്പോടെ നില്‍ക്കുന്ന മറ്റൊരു
ഇല്ലമാണ്‌ കൊടുവളളി മാനിപുരത്തെ മക്കാട്ട്‌ ഇല്ലം. സര്‍ഗ്ഗം,',  എന്ന്‌ സ്വന്തം ജാനകിക്കുട്ടി',  ആലഞ്ചേരി തമ്പ്രാക്കള്‍' എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ്‌ സിനിമകളുടെ ഭാഗവും ഭാഗ്യവുമായി മാറിയ ലോക്കേഷനാണ്‌ മക്കാട്ട്‌ ഇല്ലം.
വില്യം ലോഗന്റെ മലബാര്‍ മാനവലില്‍ ഇല്ലത്തെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. കൂടാതെ കലാപകാരികള്‍ കനലി സായിപ്പിനെ വധിച്ച ശേഷം ഇല്ലത്തെത്തിയതും ബ്രിട്ടീഷുകാര്‍ കലാപകാരികളെ തുരത്താന്‍ ഇല്ലത്തെ പടിപ്പുര ഭാഗത്ത്‌ ക്യാമ്പ്‌ ചെയ്‌തത്‌ അടക്കമുള്ള അപൂര്‍വ ചരിത്ര സന്ധികളുടെ കഥയും മക്കാട്ട്‌ ഇല്ലത്തിന്‌ പറയാനുണ്ട്‌. ഇപ്പോള്‍ മക്കാട്ട്‌ ഇല്ലത്തെ കാരണവരായ മക്കാട്ട്‌ മാധവന്‍ നമ്പൂതിരി കൊടുവളളി പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റാണ്‌. എന്‍ജിനീയറായ അദ്ദേഹത്തിന്റെ മകന്‍ സൂരജാണ്‌ ഇപ്പോഴും ഇല്ലത്തിന്റെ തനിമ നിലനിര്‍ത്തി പരിപാലിക്കുന്നത്‌. നടുമുറ്റവും വടക്കിനിയും പടിപ്പുരയും സര്‍പ്പക്കാവും നിത്യപൂജയുള്ള ക്ഷേത്രവുമെല്ലാം വിവിധ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയിട്ടുണ്ട്‌.
വെള്ളിക്കോലും പറയും ആവണപ്പലകയുമെല്ലാമുള്ള പുരാവസ്‌തുക്കളും ഇല്ലത്തുണ്ട്‌. സംവിധായകന്‍ ഹരഹരന്‌ ഏറെ ഇഷ്‌ടമുള്ള ഈ ലൊക്കേഷന്‍ അദ്ദേഹത്തിന്റെ നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക്‌ കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. മുറ്റത്തു
നിന്നിരുന്ന 200 വര്‍ഷത്തിലേറെ പഴക്കമുളള പുളിമരം മൂന്നു വര്‍ഷം മുമ്പ്‌ കടപുഴകി വീണ്‌ ഇല്ലത്തിന്‌ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന്‌ പൂമുഖം പുനര്‍നിര്‍മ്മിച്ചപ്പോള്‍ ആ വാര്‍ത്തയറിഞ്ഞ്‌ ഹരിഹരന്‍ ഇല്ലത്തെത്തിയിരുന്നു. ഇന്നും സംവിധായകരും സാങ്കേതിക വിദഗ്‌ധരും അണിയറ പ്രവര്‍ത്തകരുമെല്ലാം ഇല്ലവുമായും അവിടുത്തെ കുടുംബാംഗങ്ങളുമായും ആത്മബന്ധം പുലര്‍ത്തുന്നു. ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കു
വച്ച്‌ മനോജ്‌.കെ.ജയന്‍ അടക്കമുള്ള താരങ്ങള്‍ ഇല്ലത്തെത്താറുണ്ട്‌.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിക്കി കൗശലും കത്രീന കൈഫും അതീവരഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി !

'അമ്മ'യെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും

നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

മാസും ക്ലാസുമായി റോയൽ സിനിമാസ്

'ക്ഷമിക്കണം, ആരാണ് ഈ ഷാരൂഖ് ഖാന്‍?'; ഗൂഗിൾ സെർച്ച് ചെയ്ത് നടി വിറ്റ്‌നി കമ്മിങ്‌സ്

ഉടുമ്ബ് ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്

സേതുരാമയ്യരുടെ പുതിയ ടീമില്‍ രമേഷ് പിഷാരടിയും

14 വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യദാസ് തിരിച്ചെത്തുന്നു ' പള്ളിമണിയി' യിലൂടെ

മരയ്ക്കാറിനോട് അത് ചെയ്യുന്നത് മാനുഷിക വിരുദ്ധമെന്ന് പ്രിയദര്‍ശന്‍

ചിയാന്‍ 61; പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ വിക്രം

സൗന്ദര്യ മത്സരത്തില്‍ മകള്‍ ഫസ്റ്റ് റണ്ണറപ്, സന്തോഷം പങ്കുവെച്ച്‌ ആശ ശരത്ത്

കത്രീന - വിക്കി വിവാഹം ഒന്‍പതിന്; വിവാഹം നടക്കുന്ന ഹോട്ടല്‍ പരിസരത്ത് ഡ്രോണ്‍ പറക്കുന്നത് കണ്ടാല്‍ വെടിവച്ചിടും

മരയ്ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നല്ല കാര്യമെന്ന് ഹരീഷ് പേരടി

'ദ റെയില്‍വേ മെന്‍'; ഭോപ്പാല്‍ ദുരന്തം വെബ് സീരീസാകുന്നു

'മരയ്ക്കാര്‍' ക്ലൈമാക്സ് യൂട്യൂബില്‍ ചോര്‍ന്നു

'മരക്കാര്‍' പ്രദർശനത്തിനെത്തിയതിന് പിന്നാലെ പ്രിയദര്‍ശനെതിരേ സൈബറാക്രമണം

റിലീസിന് മുന്‍പേ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍ നോ വേ ഹോം

വിജയ് സേതുപതി ചിത്രത്തിന് എതിരെ ഇളയരാജ

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഹൃദയം'; പതിനഞ്ച് മില്യൺ കാഴ്ചക്കാരുമായി ​ഗാനം ‘ദർശന'

കത്രീനയുടെ കല്ല്യാണത്തില്‍ പങ്കെടുക്കണോ ? നിബന്ധനകള്‍ ഇങ്ങനെയാണ്

മരയ്ക്കാറിനെതിരെയും സോഷ്യല്‍ മീഡിയിയല്‍ പ്രേക്ഷകര്‍

മരക്കാര്‍ : മലയാള സിനിമയില്‍ വീണ്ടും മണി കിലുക്കം

തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു

എ രഞ്ജിത്ത് സിനിമ ചിത്രീകരണം 6 ന്; വിതരണം റോയൽ സിനിമാസ്

‘മിന്നല്‍ മുരളി’ ക്രിസ്‍മസ് റിലീസായെത്തും ; ബോണസ് ട്രെയ്ലര്‍ പുറത്ത്

മധുവിന്റെ കഥപറയുന്ന ഹ്രസ്വചിത്രം ‘വിശപ്പിന്’ മികച്ച തിരക്കഥയ്ക്കുള്ള ഇന്ത്യൻ ഫിലിം ഹൗസിന്റെ പുരസ്ക്കാരം

ഇനി 'തല' എന്ന് വിളിക്കരുതെന്ന് ആരാധകർക്ക് കത്തെഴുതി അജിത്ത്

റിസര്‍വേഷനിലൂടെ മാത്രം 100 കോടി; ലോകമെമ്പാടുമുള്ള 4100 തിയേറ്ററുകളില്‍ റിലീസ്‌- ചരിത്രമാകാന്‍ മരക്കാര്‍

100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കുന്ന ബിസിനസ്സുകാരന്‍ തന്നെയാണ് താനെന്ന് മോഹന്‍ലാല്‍

View More