Image

കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഡിസംബർ 15വെളിപ്പെടുത്തും

Published on 23 October, 2021
കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ  ഡിസംബർ 15വെളിപ്പെടുത്തും

വാഷിംഗ്ടൺ:  മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവിടാതിരുന്ന വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.  ഡിസംബർ 15, 1963 നാണ് അമേരിക്കയുടെ മുപ്പത്തഞ്ചാം പ്രസിഡന്റ് കെന്നഡി കൊല്ലപ്പെട്ടത്. 

ഇതുസംബന്ധിച്ച മെമ്മോറാണ്ടത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. ജനങ്ങളിൽ നിന്ന് മറച്ചുവെച്ച കാര്യങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് അറിയുന്നത്. കെന്നഡിയുടെ ചരമവാർഷികത്തിനോടുള്ള ആദരസൂചകമായി ആ ദിവസത്തിന് ശേഷമേ വിവരങ്ങൾ വെളിപ്പെടുത്തു എന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 

നിരവധി അന്വേഷണങ്ങൾക്ക് ശേഷം വെടി വച്ചത് ലീ ഹാർവി ഒസ്വാൾഡാണെന്ന് തെളിയുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടു ദിവസങ്ങൾക്ക് ശേഷം, പ്രതിയെ   കൗണ്ടി ജയിലിലേക്ക് കൊണ്ടുപോകും വഴി,  ഡാളസിലെ ക്ലബ് ഉടമ ജാക്ക് റൂബി വെടിവച്ചു കൊന്നു . നാളിതുവരെ ഈ സംഭവങ്ങളെക്കുറിച്ച് നിരവധി ഗൂഢാലോചന കഥകൾ  ഉരുത്തിരിഞ്ഞിട്ടുണ്ട്.

ജോൺ എഫ് കെന്നഡി അസാസിനേഷൻ റെക്കോർഡ്‌സ് കളക്ഷൻ ആക്ട് 1992 പ്രകാരം, 25 വർഷങ്ങൾക്ക് ശേഷം കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ച് മറച്ചുവെച്ച വിവരങ്ങൾ പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നത്. ഇതനുസരിച്ച്, ഒക്ടോബർ 26 2017 ൽ വിവരങ്ങൾ പുറത്തുവിടാമായിരുന്നു. രാഷ്ട്രത്തിന്റെ സുരക്ഷയും വിദേശ ബന്ധങ്ങളും മുൻനിർത്തിയാണ് അന്ന് അത് നീട്ടിവച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക