Image

കേരളത്തില്‍ പെട്രോള്‍ വില കുതിക്കുന്നു, ലിറ്ററിന് 110 രൂപ

Published on 24 October, 2021
കേരളത്തില്‍ പെട്രോള്‍ വില കുതിക്കുന്നു, ലിറ്ററിന് 110 രൂപ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ശനിയാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും എണ്ണ കമ്പനികള്‍ കൂട്ടിയിരുന്നു.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.82 രൂപയും ഡീസലിന് 101.62 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 108.40 രൂപയും ഡീസലിന് 101.84 രൂപയും തിരുവനന്തപുരത്ത് 109.76 രൂപയും ഡീസലിന് 102.41 രൂപയുമാണ് ഇന്നത്തെ നിരക്ക്.

തിരുവനന്തപുരം പാറശാലയില്‍ പെട്രോളിന് 110.12 രൂപയിലും ഡീസലിന് 103.21 രൂപയിലും വില എത്തി. ഇടുക്കി പൂപ്പാറയില്‍ പെട്രോള്‍ വില 110 രൂപ കടന്നു.

നാലു മാസത്തിനകം പെട്രോളിന് വര്‍ധിപ്പിച്ചത് 10 രൂപയിലധികമാണ്. ജൂണ്‍ 25നാണ് സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 100 രൂപ കടന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ പെട്രോളിനും ഡീസലിനും 36 രൂപയിലധികമാണ് കൂടിയത്.

രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില കൂടി. ബാരലിന് 0.92 ഡോളര്‍ കൂടി 85.53 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 1.09 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക