Image

ക്ഷമ പരീക്ഷിക്കരുത് ; പാകിസ്ഥാന് ഇന്ത്യന്‍ സൈനീക മേധാവിയുടെ മുന്നറിയിപ്പ്

ജോബിന്‍സ് Published on 24 October, 2021
ക്ഷമ പരീക്ഷിക്കരുത് ; പാകിസ്ഥാന് ഇന്ത്യന്‍  സൈനീക മേധാവിയുടെ മുന്നറിയിപ്പ്
കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈനീക മേധാവി ബിപിന്‍ റാവത്ത്. ക്ഷമ പരീക്ഷിക്കരുതെന്നാണ് പാകിസ്ഥാനോട് ഇന്ത്യന്‍ കരസേനാ മേധാവി പറഞ്ഞത്. കാശ്മീരില്‍ പാകിസ്ഥാന്‍ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഇവിടെ സമാധാനം പുലരുന്നത് പാകിസ്ഥാന് അസ്വസ്ഥത നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇനിയും ഇത്തരത്തിലുള്ള അക്രമണങ്ങള്‍ തുടര്‍ന്നാല്‍ കാശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ആത്മധൈര്യം നല്‍കാനാണ് അമിത്ഷാ കാശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാശ്മീരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനം തുടരുകയാണ്. ഭീകരാക്രമണം നടന്ന സ്ഥലങ്ങളേയും ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളേയും അമിത് ഷാ സന്ദര്‍ശിക്കുന്നുണ്ട്. തീവ്രവാദ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക