Image

മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിമിംഗല എല്ലുകള്‍ കണ്ടെടുത്തു

Published on 24 October, 2021
മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിമിംഗല  എല്ലുകള്‍ കണ്ടെടുത്തു
പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ അസ്ഥികള്‍ കണ്ടെടുത്തു. 

എട്ടടി നീളമുള്ള എല്ലുകളാണ് വനംവകുപ്പ് കണ്ടെടുത്തത്. കലൂരിലെ മോന്‍സന്റെ വീട് പരിശോധിക്കുന്നതിന് തൊട്ടുമുമ്ബ് വാഴക്കാലയിലെ മോന്‍സന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് തിമിംഗലത്തിന്റെ അസ്ഥികള്‍ മാറ്റിയെന്നാണ് കണ്ടെത്തല്‍.

അതേസമയം പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ പേഴ്‌സണല്‍ ക്യാമറമാനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക