ഇംഗ്ലണ്ടിലെ പുതുപ്പള്ളി പള്ളി എന്നറിയപ്പെടുന്ന ബർമിങ്ങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ കുട്ടികളുടെആത്മീയ ഉന്നമനത്തിനായി ദൈവ വചനം പഠിക്കുന്നതിനു എല്ലാ വർഷവും നടത്തി വരുന്ന ജെ എസ് വി ബി എസ് ഈ വർഷവും ഒക്ടോബര് 30നു ബിർമിങ്ങ്ഹാം സ്റ്റെച്ച്ഫോർഡിലുള്ള ഓൾ സെയിന്റസ് ചർച്ചിൽ നടത്തപ്പെടുന്നു.
ഈ വർഷത്തെ ചിന്താവിഷയം "വിശ്വാസവും നല്ല മനഃസാക്ഷിയും" (1 തിമോത്തി1-19 )"Having Faith and Good Conscience"
സൺഡേ സ്കൂളിന്റെയും പള്ളി ഭരണ സമിതിയുടെയും നേതൃത്വത്തിൽ J S V B S നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ മാതാപിതാക്കളും കുട്ടികളെ പങ്കെടുപ്പിക്കണം എന്ന് വികാരി റെവ ഫാ .രാജു ചെറുവള്ളിൽ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്കു പള്ളിയുടെ വെബ് സൈറ്റായ www.jsocbirmingham.com സന്ദർശിക്കുക.
വാര്‍ത്ത അയച്ചതു: രാജു വേലംകാല