Image

കിളിമഞ്ചാരോ കീഴടക്കിയ സന്തോഷമറിയിച്ച്‌ നിവേദ തോമസ്

Published on 24 October, 2021
 കിളിമഞ്ചാരോ കീഴടക്കിയ സന്തോഷമറിയിച്ച്‌ നിവേദ തോമസ്
മലയാള സിനിമയിലൂടെ ബാലതാരമായി അരങ്ങേറി   തമിഴിലും തെലുങ്കിലും സജീവമായ  നിവേദ തോമസ്   ഒരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ സന്തോഷമാണ് നിവേദ   പങ്കുവെച്ചത്. കൊടുമുടിക്ക് മുകളില്‍ ഇന്ത്യന്‍ പതാക പുതച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് തന്റെ അഭിമാനനേട്ടം ആരാധകരെ അറിയിച്ചിരിക്കുന്നത്.

വടക്ക് കിഴക്കന്‍ ടാന്‍സാനിയയിലാണ് കിളി മഞ്ചാരോ സ്ഥിതി ചെയ്യുന്നത്. ഒരു നിഷ്‌ക്രിയ അഗ്‌നിപര്‍വതമാണ് ഇത്. 'തിളങ്ങുന്ന മലനിര' എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം.

ഉഹ്‌റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. 5,895 മീറ്ററാണ് ഇവിടത്തെ ഉയരം. അവിടെ നിന്നുമുള്ള ചിത്രമാണ് നിവേദ പോസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക