Image

മുല്ലപ്പെരിയാര്‍: തമിഴ്​നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു

Published on 25 October, 2021
മുല്ലപ്പെരിയാര്‍: തമിഴ്​നാട്ടില്‍   പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു
ചെന്നൈ: 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചുപണിയണമെന്നും ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജ്​ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്​താവനക്കെതിരെ തമിഴ്​നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ല കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകര്‍ പൃഥ്വിരാജി​െന്‍റ കോലം കത്തിച്ചു.

സുപ്രിംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണജനകമായ പ്രസ്​താവനകളിറക്കിയ നടന്‍ പൃഥ്വിരാജ്​, അഡ്വ. റസ്സല്‍ ജോയ്​ എന്നിവര്‍​െക്കതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട്​ കലക്​ടര്‍ക്കും എസ്​.പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്​.ആര്‍ ചക്രവര്‍ത്തി പറഞ്ഞു.

പൃഥ്വിരാജിന്‍റെ പ്രസ്​താവന തമിഴ്​നാടിന്‍റെ താല്‍പര്യത്തിനെതിരാണെന്നും തമിഴ്​ സിനിമകളില്‍ മലയാളി നടീ-നടന്‍മാരെ നിരോധിക്കാന്‍ തമിഴ്​ സിനിമ പ്രൊഡ്യൂസഴേ്​സ്​ അസോസിയേഷനോട്​ ആവശ്യപ്പെടുന്നതായും തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പ്രസ്​താവിച്ചു.

ഫേസ്ബുക്കിലൂടെയാണ് മുല്ലപെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചത്. 120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്ബത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച്‌ ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും പൃഥ്വിരാജ്​ കുറിച്ചിരുന്നു. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂവെന്നും സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് പ്രാര്‍ഥിക്കാമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക