Image

മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജോബിന്‍സ് Published on 26 October, 2021
മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
മുല്ലപ്പെരിയാറ്റില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് ഗവര്‍ണ്ണര്‍ തന്റെ അഭിപ്രായം പറഞ്ഞത്. തന്നെ നിരവധി പേര്‍ കണ്ട് ആശങ്ക അറിയിച്ചെന്നും ജനങ്ങളുടെ ആശങ്ക താന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. 

ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരം കോടതികളില്‍ നിന്നാണ് ഉണ്ടാകേണ്ടതെന്നും എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാടുമായി നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നത് യാഥാര്‍ത്ഥ്യമാണെന്നും സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നാണ് കരുതുന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. 

എപ്പോഴും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയോടെ ഇരിക്കണമെന്നും വിവാദ ദത്തെടുക്കല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്നാണ് അറിവെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക