Image

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍താര പദവി ലഭിക്കാന്‍ സാധ്യതയുള്ള നടന്‍ ആരെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു

ജോബിന്‍സ് Published on 26 October, 2021
മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍താര പദവി ലഭിക്കാന്‍ സാധ്യതയുള്ള നടന്‍ ആരെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു
മലയാള സിനിമയിലെ കിരീടം വെയ്ക്കാത്ത രാജാക്കന്‍മാരായി വാഴുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും നിരവധി യുവപ്രതിഭകളുണ്ടെങ്കിലും ഇവര്‍ക്കും പ്രേക്ഷക മനസ്സുകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സ്ഥാനമില്ല. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍താരമാകാന്‍ സാധ്യതയുള്ള നടനാരെന്ന് പറഞ്ഞത് സിനിമാ നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറാണ്. 

നടന്‍ ഫഹദ് ഫാസിലിനാണ് ലിബര്‍ട്ടി ബഷീര്‍ സാധ്യത കല്‍പ്പിക്കുന്നത്. ഒരു ഓണ്‍ലൈന്‍ ന്യസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ബഷീര്‍ ഇക്കാര്യം പറഞ്ഞത്. നിര്‍മ്മാതാക്കാള്‍ ഇപ്പോഴും മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റെയും ഡേറ്റിനു പിന്നാലെയാണെന്നും ഇപ്പോഴുള്ള യുവ നടന്‍മാര്‍ ഒരു പാട് നാള്‍ സിനിമയില്‍ നില്‍ക്കും എന്നല്ലാതെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേയ്ക്ക് എത്തില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇനി ഏതെങ്കിലും നടന്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്താന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഫഹദ് ഫാസിലാണെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നൂറ് ശതമാനം സേഫ് ആണെന്ന് ഉറപ്പുള്ള ആര്‍ട്ടിസ്റ്റ് ഫഹദ് ഫാസില്‍ മാത്രമാണെന്നും ബഷീര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക