news-updates

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ്

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരനെതിരെ പോലീസ് കേസെടുത്തു. നേരത്തെ കെ. മുരളീധരനെതിരേ മേയര്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കേസെടുത്തത്.
*****************************
മയക്കുമരുന്ന് കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ . കേസിലെ സാക്ഷികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമം ഉണ്ടായെന്ന ആരോപണവും നിഷേധിച്ചിരിക്കുകയാണ് ആര്യന്‍ ഖാന്‍. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പായി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.
*******************************
കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. 9.05 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
********************************
കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്നും കുട്ടികള്‍ വാഹനത്തിലുണ്ടെങ്കില്‍ സ്പീഡ് 40 കിലോമീറ്ററില്‍ കൂടരുതെന്നും നിയമഭേദഗതിയുടെ കരട് വിജ്ഞാപനത്തില്‍ പറയുന്നു
*******************************
ഇന്ധന വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്  നവംബര്‍ 9 മുതലാണ് അനിശ്ചിത കാല സമരം. ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.
********************************
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു.
********************************
കൊണ്ടോട്ടി കോട്ടുകരയില്‍ 22 കാരിയെ റോഡില്‍ നിന്ന് പിടിച്ചുവലിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 15 കാരന്‍ പൊലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
********************************
മുല്ലപ്പെരിയാറ്റില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് ഗവര്‍ണ്ണര്‍ തന്റെ അഭിപ്രായം പറഞ്ഞത്. തന്നെ നിരവധി പേര്‍ കണ്ട് ആശങ്ക അറിയിച്ചെന്നും ജനങ്ങളുടെ ആശങ്ക താന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരം കോടതികളില്‍ നിന്നാണ് ഉണ്ടാകേണ്ടതെന്നും എന്നാല്‍ ഇപ്പോള്‍ തമിഴ്നാടുമായി നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
*****************************
മോന്‍സന്‍ പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സംസ്ഥാന ഡിജിപി അനില്‍കാന്തിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായണ് ഒരു തട്ടിപ്പ് കേസില്‍ ഡിജിപി ചോദ്യം ചെയ്യപ്പെടുന്നത്. അനില്‍ കാന്ത് ഡിജിപി ആയതിന് ശേഷം മോന്‍സണ്‍ വന്നു കാണുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു.  മോന്‍സനും അനില്‍ കാന്തും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് അനില്‍ കാന്തിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിവാദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കുന്ന ബില്‍ ലോക്​സഭ പാസാക്കി

യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനിന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

കൊവിഷീല്‍ഡും കൊവാക്‌സിനും ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് വിദഗ്ദര്‍

ഒമിക്രോണ്‍ ; പ്രശംസിക്കേണ്ടതിന് പകരം ഒറ്റപ്പെടുത്തുകയാണെന്ന് ദക്ഷിണാഫ്രിക്ക

സൈജുവിന് കുരുക്കു മുറുകുന്നു ; ലഹരിയിടപാടും ഡിജെ പാര്‍ട്ടിക്കെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗവും

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നേരിയ ഭൂചലനം

ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു ; യാത്രകളിലും നിയന്ത്രണം

സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി വനിതാ ഏരിയാ സെക്രട്ടറി

മയക്കുമരുന്നുമായി പിടിയിലായ ഉന്നത ഉദ്യോഗസ്ഥന്റെ മകന് സ്‌റ്റേഷന്‍ ജാമ്യം

പെഗാസസ് ; വിവരങ്ങള്‍ കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദ്ദേശം

ഏകീകരണ കുര്‍ബാനയും ജനാഭിമുഖ കുര്‍ബാനയും അര്‍പ്പിച്ച് പള്ളികള്‍; സഭയില്‍ തര്‍ക്കം തുടരുന്നു; എന്താണ്കുര്‍ബാന വിവാദം?

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച(ജോബിന്‍സ്)

മോഫിയ ആത്മഹത്യ ചെയ്തതിന് കാരണം നീതി കിട്ടില്ലെന്ന തോന്നലാണെന്ന് എഫ്‌ഐആര്‍

കോഴിക്കോട്ട് വഴിവെട്ടുന്നത് തടഞ്ഞ യുവതിക്ക് മണ്‍വെട്ടി കൊണ്ട് മര്‍ദ്ദനം

തൃശൂരില്‍ 52 വിദ്യാര്‍ത്ഥിനികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

ഇന്ത്യയേയും ഹിന്ദുക്കളേയും വേര്‍തിരിക്കാനാവില്ലെന്ന് മോഹന്‍ ഭാഗവത്

വാക്‌സിനെടുക്കാത്ത അധ്യപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

യുവതിയുടെ നഗ്ന ചിത്രം പകര്‍ത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കുറ്റവാളികള്‍ ശ്രദ്ധിക്കുക ; രാത്രി പോലീസ് വീട്ടിലെത്തി ഫോട്ടോയെടുക്കും

വിദേശത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം

നേതാക്കളെ നിരീക്ഷിക്കാന്‍ ബിജെപി ; ഉഴപ്പിയാല്‍ നടപടി

ഇരിങ്ങാലക്കുട രൂപതയിലും ജനാഭിമുഖ കുര്‍ബാന തുടരും

കുര്‍ബാന ഏകീകരണം: ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു

കേരളം ദാരിദ്ര്യ സൂചികയില്‍ പിന്നിലായത് യു.ഡി.എഫ് പട്ടിണിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മന്‍ ചാണ്ടി

നെഞ്ചിലുണ്ടിപ്പോഴും നീ തന്ന പാട്ടുകൾ : പ്രകാശൻ കരിവെള്ളൂർ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച(ജോബിന്‍സ്)

അട്ടപ്പാടി ശിശുമരണത്തില്‍ സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല

ഒമിക്രോൺ; വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത്; നിലപാട് കടുപ്പിച്ച് ആർ.ബി.ഐ

കേരളത്തിന് വീണ്ടും കൈയ്യടി ; രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം

View More