Image

മലയാളം മിഷന്‍ പെര്‍ത്ത് പ്രവേശനോത്സവവും, ഉദ്ഘാടനവും

Published on 26 October, 2021
 മലയാളം മിഷന്‍ പെര്‍ത്ത് പ്രവേശനോത്സവവും, ഉദ്ഘാടനവും

പെര്‍ത്ത്: ഓസ്ട്രേലിയിലെ പ്രവാസി മലയാളികളുടെ പുതുതലമുറയെ മലയാളം പഠിപ്പിക്കാന്‍ മലയാളം മിഷന്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ 23 ഉച്ചക്ക് 1:30 മുതല്‍ പിയാരാ വാട്ടര്‍സ് ആസ്പിരി പ്രൈമറി സ്‌കൂളില്‍ വളരെ വിപുലമായ രീതിയില്‍ പ്രവേശനോത്സവം നടത്താനാണ് സംഘാടകര്‍ തയാറെടുക്കുന്നത്.

മലയാളം മിഷ്യന്‍ ഓസ്‌ട്രേലിയ ലിമിറ്റഡ്, മലയാളം ഭാഷാ കമ്മ്യൂണിറ്റി സ്‌കൂള്‍ പെര്‍ത്തും സംയുക്തമായാണ് ക്ലാസുകള്‍ക്ക് തുടക്കം കുറിക്കുന്നത്. മുപ്പതിലധികം അധ്യാപകര്‍ കഴിഞ്ഞ കുറെ മാസങ്ങളിലായി ഇതിന്റെ പരിശീലനക്കളരിയിലൂടെ പരിശീലനം പൂര്‍ത്തിയാക്കി. വിവിധ കമ്മിറ്റികളുടെ കീഴില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് ദിവസങ്ങളായി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മലയാളം പഠിക്കാന്‍ സഹായിക്കുക,

മലയാളം സംസ്‌കാരവും സാഹിത്യവും പഠിപ്പിക്കുക എന്നതാണു ലക്ഷ്യം.

നാലു കോഴ്‌സുകളാണു മലയാളം മിഷന്‍ നടത്തുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലകുറിഞ്ഞി. ഇതില്‍ ഇതില്‍ കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് പെര്‍ത്തില്‍ ആരംഭിക്കുന്നത്. പ്രീ പ്രൈമറി മുതല്‍ 6 ക്ലാസുവരെയുള്ള കുട്ടികളെയാണ് ആദ്യ ഘട്ടത്തില്‍ മലയാളം പഠിപ്പിക്കുക. ജാണ്ടകോട്ട് എംഎല്‍എ യാസ് മുബാറക്കായ്, റിവെര്‍ട്ടന്‍ എംഎല്‍എ ജഗദീഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കുന്നു.

തോമസ് ഡാനിയേല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക