Image

പ്രവാസി മലയാളി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദിയില്‍ തുടക്കം കുറിച്ചു

Published on 26 October, 2021
പ്രവാസി മലയാളി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദിയില്‍ തുടക്കം കുറിച്ചു


റിയാദ്: സൗദിയിലെ സാധാരണകാര്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധ നേടിയ പ്രവാസി മലയാളി ഫെഡറേഷന്‍ സമീപകാലത്ത് ഗ്ലോബല്‍ തലത്തിലെ മുഖ്യരക്ഷധികാരി അടക്കമുള്ള ഭാരവാഹികള്‍ സംഘടനക്കു വരുത്തിയ കളങ്കത്തില്‍ പ്രതിഷേധിച്ചാണ് സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

റിയാദ് മേഖലാ കമ്മിറ്റിയുടെ പ്രഥമ പ്രവര്‍ത്തന സംഗമവും സൗദി തല അംഗ്വത്വ വിതരണ ഉദ്ഘാടനവും ഭാരത് ഓഡിറ്റോറിയത്തില്‍ നടന്നു. സംഗമം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ജലീല്‍ ആലപ്പുഴ ഉദ്ഘാടനം ചെയ്തു.

സൗദിയിലെ യഥാര്‍ഥ ജീവകാരുണ്യ മാതൃകയാണ് സൗദിയിലെ പിഎംഎഫ് പ്രവര്‍ത്തകര്‍ എന്നും കളങ്കിതര്‍ക്കിടയില്‍ നിന്നിറങ്ങി പുതിയ പേരില്‍ പ്രവര്‍ത്തനം തുടരുന്നത് എന്തുകൊണ്ടും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. റീജണല്‍ കോഡിനേറ്റര്‍ സലിം വാലില്ലാപ്പുഴ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് മുജിബ് കായംകുളം അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റിയുടെ അംഗത്വ വിതരണ ഉദ്ഘാടനം കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍ നിര്‍വഹിച്ചു.

സംഘടന നിയമാവലി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സംഗമത്തില്‍ അവതരിപ്പിച്ചു. ഖലീല്‍ കൊച്ചിന്‍, ബഷീര്‍ കോട്ടയം, ഷാജഹാന്‍ ചാവക്കാട്,കെ. ജെ. റഷീദ്, ഷാജി ഹുസൈന്‍, അന്‍സാര്‍ പള്ളുരുത്തി,രാധാകൃഷ്ണന്‍ പാലത്ത്, സുമേഷ്, ഷിറാസ് അബ്ദുല്‍ അസിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജിബിന്‍ സമദ് കൊച്ചി, സലാം ഇടുക്കി, അലക്‌സ് കൊട്ടാരക്കര, ആച്ചി നാസര്‍, റൗഫ് ആലപിടിയന്‍, നസീര്‍ തൈക്കണ്ടി, അഫ്‌സല്‍ കല്ലന്പലം, സാജിീ പാനൂര്‍, അബ്ദുല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി റസല്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും നാഷണല്‍ കമ്മിറ്റി ട്രഷര്‍ ജോണ്‍സണ്‍ മാര്‍ക്കൊസ് നന്ദിയും പറഞ്ഞു.


പുരാവസ്തു തട്ടിപ്പുമായുള്ള വിവാദത്തില്‍ പ്രവാസി അല്ലാത്ത മോന്‍സണ്‍ മാവുങ്കല്‍ രക്ഷധികാരിയായ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടനയില്‍ നിന്നും പിരിഞ്ഞ സൗദി നാഷണല്‍ കമ്മറ്റിയും എല്ലാ റീജണല്‍ കമ്മറ്റികളും പ്രവാസി മലയാളി ഫൗണ്ടേഷന്‍ എന്ന പേരിലേക്ക് മാറുകയാണെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസറും ഗ്ലോബല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച അസോസിയേറ്റ് ഡയറക്ടര്‍ നൗഫല്‍ മടത്തറയും അറിയിച്ചു.

ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക