Image

മാത്യു കുരവക്കലിന് യാത്ര അയപ്പ്

അനിൽ ആറന്മുള Published on 26 October, 2021
മാത്യു കുരവക്കലിന് യാത്ര അയപ്പ്
ഹ്യൂസ്റ്റൺ: കേരളാ റൈറ്റേഴ്‌സ് ഫോറം മുൻ പ്രസിഡണ്ട്, മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ട്, പ്രമുഖനായ ബിസിനസ് കൺസൽട്ടൻറ്, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ മാത്യു കുരവക്കലിന് (ബാബു) കേരളാ റൈറ്റേഴ്‌സ് ഫോറം ഉക്ഷ്മളമായ യാത്രയപ്പ് നൽകി. വിശ്രമ ജീവിതത്തിനായി മക്കൾക്കൊപ്പം ഡാളസ്, ടെക്സാസിലേക്കു പോവുകയാണ് മാത്യു. 

സ്റ്റാഫോർഡിലെ കേരളാ കിച്ചൻ റെസ്റ്റോറന്റിൽ കൂടിയ സമ്മേളനത്തിൽ ഫോറം പ്രസിഡണ്ട് ഡോ. മാത്യു വൈരമണ് അധ്യക്ഷനായിരുന്നു.  ഹൂസ്റ്റണിലെ പത്രപ്രവർത്തകരിൽ മുൻനിരക്കാരനായിരുന്ന ശ്രി കോശി തോമസ്, കേരളാ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറിയായിരുന്ന ഈശോ ജേക്കബ് എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്   കേരളാ റൈറ്റേഴ്‌സ് ഫോറം മുൻ പ്രസിഡണ്ടും പ്രശസ്ത എഴുത്തുകാരനുമായ മാത്യു നെല്ലിക്കുന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു. അന്തരിച്ച ഈശോ ജേക്കബിനായി ഒരു സ്മരണിക തയ്യാറായി വരുന്നതായും അദ്ദേഹം അറിയിച്ചു. 

തുടർന്ന് സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ മുൻ നിരയിൽ പ്രവർത്തിച്ചിരുന്ന മാത്യു കുരവക്കലിന്  ആശംസകൾ ചൊരിഞ്ഞു കൊണ്ട് റൈറ്റേഴ്‌സ് ഫോറം മുൻ പ്രസിഡന്റുമാരായ ജോൺ മാത്യു, അനിൽ ആറന്മുള, സണ്ണി എഴുമറ്റൂർ, മാത്യു മത്തായി, ട്രഷറർ ജോസഫ് പൊന്നോലി, എ സി ജോർജ്, ജോൺ  തൊമ്മൻ, ജോസഫ് തച്ചാറ,   മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ ചെറിയാൻ മഠത്തിലേത്ത്, പൊന്നു പിള്ള, ശശിധരൻ നായർ വ്യവസായി ആയ നളിൻ പിള്ള എന്നിവർ സംസാരിച്ചു. കുരവക്കലിൻറെ കഥകൾ സാധാരണക്കാരന്റെ ഹൃദയ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയവയാണെന്നു പ്രമുഖ വ്യവസായിയും ഒരുനല്ല ആസ്വാദകൻ കൂടിയായ ശ്രി പി റ്റി ഫിലിപ്പ് വിലയിരുത്തി.  

മാത്യു കുരവക്കലിനെ പ്രസിഡണ്ട്  മാത്യു വൈരമണ് പൊന്നാട അണിയിച്ചു ആദരിച്ചു. മേരി കുരവക്കലിനെ ഗ്രേസി നെല്ലിക്കുന്നും ബോബി മാത്യുവും ചേർന്ന് പൊന്നാട അണിയിച്ചു. 
തനിക്കു നൽകിയ സ്നേഹോഷ്മളമായാ ആദരങ്ങൾക്കു മാത്യു കുരവക്കൽ നന്ദി രേഖപ്പെടുത്തി.  യോഗത്തിൽ പങ്കെടുത്തവർക്ക് സെക്രട്ടറി മാത്യു മത്തായി കൃതജ്ഞത രേഖപ്പെടുത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക