Image

മുല്ലപ്പെരിയാര്‍ : നിര്‍ണ്ണായക തീരുമാനവുമായി മേല്‍നോട്ട സമിതി

ജോബിന്‍സ് Published on 27 October, 2021
മുല്ലപ്പെരിയാര്‍ : നിര്‍ണ്ണായക തീരുമാനവുമായി മേല്‍നോട്ട സമിതി
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ആശങ്കയുയരവെ നിര്‍ണ്ണായക തീരുമാനവുമായി മേല്‍നോട്ട സമിതി. ജലനിരപ്പ് 137 അടിയില്‍ താഴെ നിലനിര്‍ത്തണമെന്നാണ് മേല്‍നോട്ടസമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കും. സമീപകാല കാലാവസ്ഥാ മാറ്റങ്ങളും കേരളത്തിലെ പ്രളയ സാഹചര്യങ്ങളും പരിഗണിച്ചാണ് തീരുമാനം. 

ജലനിരപ്പ് 137 അടിയില്‍ നിജപ്പെടുത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ശനിയാഴ്ച വരെ 138 അടിയില്‍ നിജപ്പെടുത്തി നിര്‍ത്താമെന്ന് തമിഴ്‌നാടും സമ്മതിച്ചിരുന്നു. ഇതിനു ശേഷം ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയാക്കി ഉയര്‍ത്തണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ കേരളം ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. 

കേരളത്തിന്റെ നിലപാടുകള്‍ ശരിവയ്ക്കുന്നതും അംഗീകരിക്കുന്നതുമാണ് മേല്‍നോട്ട സമിതിയുടെ തീരുമാനം. സുപ്രീം കോടതി ഈ കേസ് പരിഗണിക്കുമ്പോള്‍ മേല്‍നോട്ടസമതിയുടെ തീരുമാനം നിര്‍ണ്ണായകമാകുമെന്നതിനാല്‍ കേരളത്തിന് പ്രതീക്ഷയുണ്ട്. നിലവില്‍ 137.60 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക