Image

സഭാതര്‍ക്കത്തില്‍ വിധി നടപ്പിലാക്കാത്തത് ജനാധിപത്യവിരുദ്ധമെന്ന് കാതോലിക്കാ ബാവ

ജോബിന്‍സ് Published on 27 October, 2021
സഭാതര്‍ക്കത്തില്‍ വിധി നടപ്പിലാക്കാത്തത് ജനാധിപത്യവിരുദ്ധമെന്ന് കാതോലിക്കാ ബാവ
സഭാ തര്‍ക്കത്തിലെ സുപ്രീം കോടതി വിധി ഇതുവരെ നടപ്പിലാക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാപരമാധ്യക്ഷന്‍ ബസോലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പക്ഷമുണ്ടെന്ന് കരുതുന്നില്ലെന്നും വിധി നടപ്പിലാക്കുന്ന കാര്യത്തിലെ സര്‍ക്കാരിന്റെ വിഷമം സഭ മനസ്സിലാക്കുന്നുവെന്നും ഒരു പാര്‍ട്ടിയുമായും പ്രത്യേക അടുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. 

അത്താനിയോസ് മെത്രാപ്പോലീത്തയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പോലും തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. തീവണ്ടിയില്‍ നിന്നു വീണുള്ള മരണത്തില്‍ ദുരൂഹയില്ലെന്ന് എല്ലാ ഏജന്‍സികളും കണ്ടെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. ഈ കേസില്‍ തന്റെ മൊഴി ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

അത്തനാസിയോസിന്റെ മരണം കൊലപാതകമാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് തോമസ് ടി പീറ്റര്‍ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം കാതോലിക്ക ബാവയടക്കം മൂന്ന് പേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. കൊലപാതകം , ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

കാതോലിക്കാ ബാവയ്ക്ക് പുറമേ ഗീവര്‍ഗീസ് മാര്‍ യൂലിയസ് മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 2018 ആഗസ്റ്റ് 24 ന് പുലര്‍ച്ചെയായിരുന്നു എറണാകുളം പുല്ലേപ്പടിക്ക് അടുത്ത് തോമസ് മാര്‍ അത്താനിയോസ് മെത്രാപ്പോലീത്തയെ ട്രെയിനില്‍ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Join WhatsApp News
Variampuram 2021-10-27 21:06:30
not a true christian. Majority of the Malankara Orthodox sabha wants to have unity with JacobiteS.
ദൈവജനം എന്ന മിഥ്യ 2021-10-28 00:17:04
ദൈവജനം എന്ന മിഥ്യ: പല പ്രാദേശിക മതങ്ങളും അവരുടെ ചെറിയ ഗോത്രം; ദൈവം തിരഞ്ഞെടുത്ത പ്രത്യേക ജനം എന്ന് കരുതുകയും അത്തരം മനോഭാവത്തിൽ അഹംകാരവും അബദ്ധങ്ങളും; വിഴുപ്പ് ചുമക്കുന്ന കഴുതകളെപ്പോലെ ഇന്നും ചുമക്കുന്നു. ഇത്തരം ഗോത്ര കൾട്ടുകൾ ഇ ഭൂമിയിൽ അധികകാലം നിലനിന്നില്ല. ഇന്നുകാണുന്ന ദൈവഗോത്രങ്ങൾ എത്രകാലംകൂടി ഇവിടെ ചുമച്ചു കിതച്ചു തുടരും. !!!!!!!!!!!
Jesus in Artica 2021-10-28 15:56:57
If Jesus was born in the polar regions, he would have to stay in the tomb for 1 1/2 years before the resurrection?. Then there would have been no Christianity. The person who wrote Genisis was living in a place where there are 12 hrs of day and night.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക