Image

പെഗാസസ് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി ; അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി

ജോബിന്‍സ് Published on 27 October, 2021
പെഗാസസ് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി ; അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി
ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ സുപ്രീം കോടതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. സംഭവം വിദഗ്ദ സമിതി അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. കോടതിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് വിരമിച്ച സുപ്രീം കോടതി ജസ്റ്റീസ് ആര്‍. വി. രവീന്ദ്രന്‍ മേല്‍നോട്ടം വഹിക്കും. 

കോടതി നിയോഗിച്ച വിദഗ്ദ സമിതിക്ക് പിന്തുണ നല്‍കാന്‍ നാഷണല്‍ ഫോറന്‍സിക് യൂണിവേഴ്‌സിറ്റിയിലെ പ്രഫ. നവീന്‍ കുമാര്‍ ചൗധരി, കൊല്ലം അമൃത വിദ്യാപീഠത്തിലെ പ്രഫ. ഡി പ്രഭാകരന്‍, ബോംബെ ഐഐടിയിലെ ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തേ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തേയും കോടതി നിയോഗിച്ചിട്ടുണ്ട്. 

കേന്ദ്ര സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു. വിധി പ്രസ്താവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനവുമുണ്ട്. സുരക്ഷയുടെ പേരില്‍ എന്തും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാരില്‍ നിന്നും ലഭിച്ചതെന്നും ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് കുറ്റപ്പെടുത്തി. 

കേസ് എട്ടാഴ്ചകള്‍ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക