Image

വാക്‌സിനെടുത്ത പൗരന്‍മാര്‍ക്ക് വിദേശ യാത്രാ വിലക്ക് നീക്കി യുഎഇ

ജോബിന്‍സ് Published on 27 October, 2021
വാക്‌സിനെടുത്ത പൗരന്‍മാര്‍ക്ക് വിദേശ യാത്രാ വിലക്ക് നീക്കി യുഎഇ
സ്വദേശികള്‍ക്ക് വിദേശയാത്ര നടത്തുന്നതിന് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സ്വദേശി പൗരന്മാര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇനി ഏത് രാജ്യത്തേയ്ക്കും യാത്ര ചെയ്യാം. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയാണ് നിബന്ധനകള്‍ പരിഷ്‌ക്കരിച്ച് അറിയിപ്പ് പുറത്തിറക്കിയത്. 

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കുള്ള യാത്രാ നിയന്ത്രണം തുടരും. യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലേയ്ക്കും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യാനാവും. യുഎഇയുടെ നയതന്ത്ര കാര്യാലയങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍. രോഗികള്‍, മാനുഷിക പരിഗണന ലഭിക്കുന്ന കേസുകള്‍, സ്‌കോളര്‍ഷിപ്പോടെ വിദേശത്ത് പഠിക്കുന്നവര്‍ എന്നിവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടില്ലെങ്കിലും യാത്ര തുടരാന്‍ സാധിക്കും. 

വിദേശത്ത് നിന്ന് മടങ്ങിവരുമ്പോള്‍ 48 മണിക്കൂറിനുള്ളിലുള്ള പിസിആര്‍, ആറുമണിക്കൂറിനുള്ളിലുള്ള പിസിആര്‍ എന്നീ പരിശോധനകള്‍ നടത്തണം. യുഎഇയില്‍ എത്തിയാലുടന്‍ വീണ്ടും പരിശോധനയ്ക്ക് വിധേയനാകണം. ഇതിന് ശേഷം നാലാം ദിവസവും എട്ടാം ദിവസവും പരിശോധന നടത്തണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക