Image

പുതിയ പാര്‍ട്ടിയുമായി അമരീന്ദര്‍സിംഗ് ; 117 സീറ്റുകളില്‍ മത്സരിക്കും

ജോബിന്‍സ് Published on 27 October, 2021
പുതിയ പാര്‍ട്ടിയുമായി അമരീന്ദര്‍സിംഗ് ; 117 സീറ്റുകളില്‍ മത്സരിക്കും
താന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതായും പാര്‍ട്ടിയും ചിഹ്നവും നിലവില്‍ വന്നതായും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ്. പാര്‍ട്ടിയുടെ പേരും ചിഹ്നവും വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളില്‍ മത്സരിക്കുമെന്നും നവജ്യോത്സിംഗ് സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്നും അമരീന്ദര്‍സിംഗ് പറഞ്ഞു. 

അമരീന്ദറിന്റെ പുതിയ പാര്‍ട്ടി ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷക സമരം തീര്‍പ്പാക്കണമെന്നാണ് അമരീന്ദര്‍ ബിജെപിയ്ക്ക് മുന്നില്‍ വെച്ച ഉപാധി. നവംബറോടെ കര്‍ഷക സമരം ഒത്തു തീര്‍പ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അമരീന്ദറിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക