Image

മോഹന്‍ലാല്‍ കലാകാരനേക്കാളുപരി ബിസിനസ്സുകാരനാണെന്ന് ഫിയോക്ക പ്രസിഡന്റ്

ജോബിന്‍സ് Published on 27 October, 2021
മോഹന്‍ലാല്‍ കലാകാരനേക്കാളുപരി ബിസിനസ്സുകാരനാണെന്ന് ഫിയോക്ക പ്രസിഡന്റ്
ബിഗ് ബജറ്റ് ചിത്രം "മരക്കാര്‍ അറബിക്കടലിന്റെ സിംഹം" എന്ന സിനിമയുടെ ഒടിടി റിലീസിംഗ് സംബന്ധിച്ച് മോഹന്‍ലാലിനെതിരെ പ്രതിഷേധവുമായി ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സുഫിയും സുജാതയും ഒടിടിയില്‍ ഓടിയപ്പോള്‍ സിനിമ തീയേറ്ററുകളിലാണ് ഓടിക്കേണ്ടെതെന്ന് മോഹന്‍ലാല്‍ പറഞ്ഞ കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

ഇതേ മോഹന്‍ലാലാണ് മരയ്ക്കാര്‍ ഒടിടിയ്ക്ക് നല്‍കിയതിനെ അനുകൂലിക്കുന്നതെന്നും മോഹന്‍ലാല്‍ എതിര്‍ക്കാത്തതിന് കാരണം അദ്ദേഹം കലാകാരനേക്കാള്‍ ഉപരി ബിസിനസ്സുകാരന്‍ ആയതുകൊണ്ടാണെന്നും വിജയകുമാര്‍ വിമര്‍ശിച്ചു. 

മരക്കാറിന്റെ അണിയറയിലും അരങ്ങിലും ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. ഇവരുടെയൊക്കെ മുഖങ്ങളും പ്രകടനങ്ങളും ബിഗ് സ്‌ക്രീനില്‍ കാണണോ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ കാണണോ എന്ന് അവര്‍ തീരുമാനിക്കണം. മോഹന്‍ലാല്‍ എന്ന വലിയ നടന്‍ അദ്ദേഹത്തിന്റെ വിസ്മയകരമായ പ്രകടനം മൊബൈലിലൂടെ ആരാധകര്‍ കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.' എന്നും അദ്ദേഹം പറഞ്ഞു.

മരക്കാര്‍ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക