Image

വെള്ളിയാ‍ഴ്ച തീയേറ്റര്‍ തുറക്കും; കുട്ടികള്‍ക്ക് പ്രവേശനമില്ല

Published on 27 October, 2021
വെള്ളിയാ‍ഴ്ച തീയേറ്റര്‍ തുറക്കും; കുട്ടികള്‍ക്ക് പ്രവേശനമില്ല
വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്. തീയേറ്ററിനുള്ളിലേയ്ക്ക് പ്രവേശിക്കണമെങ്കില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

പകുതിപ്പേര്‍ക്കു മാത്രമാണ് പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണമെന്ന നിബന്ധനയുമുണ്ട്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങാത്തതിനാല്‍ വലിയൊരു വിഭാഗത്തിനാണ് തീയേറ്ററില്‍ പ്രവേശിക്കുവാന്‍ സാധിക്കാത്തത്.

ഓണ്‍ലൈന്‍ പഠനം മൂലം കൂട്ടുകാരെ കാണാന്‍ ക‍ഴിയാത്തതിന്‍റെ വിഷമം മന്ത്രിമാരോട് വരെ പങ്കു വച്ചിട്ടുണ്ട് കുട്ടികള്‍. ഇനി സിനിമ കാണാനും അവസരമില്ലാത്തത് കുട്ടികള്‍ക്കുണ്ടാക്കുന്നത് വലിയ വിഷമം തന്നെയാണ്.

വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഫിലിം ചേംബര്‍ യോഗമാണ് തീരുമാനിച്ചത്. ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ആദ്യ മലയാളം റിലീസായിരിക്കും.

ആറു മാസത്തിനുശേഷം ഒക്‌ടോബര്‍ 25 നാണ് മള്‍ട്ടിപ്ലക്സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക