Image

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 93 മരണം

Published on 27 October, 2021
കേരളത്തില്‍ ഇന്ന് 9445 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 93 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ  പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,639 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,359 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8280 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 619 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 76,554 കോവിഡ് കേസുകളില്‍ 9.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക