America

അഞ്ചു വയസ്സു മുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി

Published

on

രാജ്യത്ത് അഞ്ച് വയസ്സുമുതല്‍ 11 വയസ്സുവരെ പ്രായപരിധിയിലുള്ളവര്‍ക്കും  ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍  എഫ്ഡിഎ  ഉപദേശക സമിതിയുടെ  അനുമതി. അടുത്തയാഴ്ച ആദ്യം മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങാനാണ്  നീക്കം. 
5-11 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ആദ്യ കടമ്പയാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നത്. ഉപദേശക സമിതിയുടെ അംഗീകാരം  ലഭിച്ചതിനാല്‍ എഫ്ഡിഎ എയുടെ അനുമതിക്കു തടസ്സമുണ്ടാവില്ല. ഇതിനുശേഷം സെന്റേര്‍ ഓഫ് ഡിസീസ് കണ്‍ട്രോളാണ് അവസാന അനുമതി നല്‍കേണ്ടത്.

ഫൈസര്‍ വാക്‌സിന്‍ കുട്ടികളില്‍ വലിയ പ്രതിരോധശേഷി നല്‍കുമെന്ന പഠന റിപ്പോര്‍ട്ട് പരിഗണിച്ചാണ് എഫ്ഡിഎ ഉപദേശക സമിതിയുടെ നടപടി.

12 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ക്ക് നല്‍കാന്‍ ഫൈസര്‍ വാക്‌സിന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ , മൊഡേണ എന്നീ വാക്‌സിനുകള്‍ക്ക് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

6-11 വയസ്സുള്ള കുട്ടികളിൽ മോഡേണ വാക്സിൻ സുരക്ഷിതമാണെന്ന് കമ്പനി 

6-11 വയസ്സുള്ള കുട്ടികളിൽ മോഡേണയുടെ കോവിഡ്  വാക്സിൻ സുരക്ഷിതമാണെന്നും കൂടുതൽ പ്രതിരോധ ശക്തി ഏർപ്പെടുത്താൻ സഹായകമാണെന്നും  കമ്പനി തിങ്കളാഴ്ച അറിയിച്ചു. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വാക്സിന്റെ ഇരു ഡോസുകൾ  പൂർത്തീകരിച്ച് ഒരു മാസം പിന്നിടുമ്പോൾ ഈ പ്രായക്കാരിൽ, ആന്റിബോഡുകളുടെ അളവ് മുതിർന്നവരേക്കാൾ 1.5 ഇരട്ടിയാണെന്ന് കണ്ടെത്തിയതായും മോഡേണ വൃത്തങ്ങൾ പറഞ്ഞു. 4753 കുട്ടികളിൽ 28 ദിവസങ്ങൾ നീണ്ട പരീക്ഷണമാണ് ഈ കണ്ടെത്തലിലേക്ക് എത്തിച്ചത്. 

ഗുരുതരപാർശ്വഫലങ്ങൾ ഒന്നും കണ്ടില്ലെന്നതും പ്രതീക്ഷ നൽകുന്നു. എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടില്ലെങ്കിലും ട്രയലിന്റെ ഫലങ്ങൾ അനുമതിക്കായി ഉടൻ സമർപ്പിക്കുമെന്നാണ് അറിയുന്നത്.  നിലവിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ മോഡേണ വാക്സിൻ സ്വീകരിക്കുന്നതിന് അംഗീകാരം നൽകിയിട്ടുള്ളൂ.

ഉപയോഗിച്ച ഗ്ലൗസ് അമേരിക്കയിലേക്ക് 

കോവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതൽ, മെഡിക്കൽ സാമഗ്രികൾക്ക് ലോകമെമ്പാടും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

കൊറോണ ബാധയുടെ  പ്രഭവ കേന്ദ്രമായിരുന്ന സമയത്ത്  സമ്പന്ന രാജ്യമായ അമേരിക്കപോലും ആവശ്യത്തിന് കയ്യുറകൾ പോലും ലഭിക്കാതെ വലഞ്ഞു. ആ അവസരത്തിൽ സഹായിച്ച നിരവധി രാജ്യങ്ങളുണ്ട്. എന്നാൽ, അവസരം മുതലെടുക്കുകയും മനസ്സാക്ഷി ഇല്ലാതെ പെരുമാറുകയും ചെയ്ത ചില രാജ്യങ്ങളുമുണ്ടെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മെഡിക്കൽ ഗ്ലൗസ് പരിമിതമായപ്പോൾ തായ്‌ലൻഡിൽ നിന്നുള്ള ഗ്ലൗസിനെ ആശ്രയിച്ചിരുന്നു.  ഉപയോഗിച്ചതും രക്തക്കറയുള്ളതുമടക്കം മോശം ഗ്ലൗസുകളാണ്  അവർ അയച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.ഏറ്റവും അപകടകരമെന്ന് വിശേഷിപ്പിക്കുന്ന നൈട്രൈൽ ഗ്ലൗസും തായ്‌ലാൻഡ് കമ്പനികൾ അമേരിക്കയിലേക്ക് അയച്ചിരുന്നു.

ഒരു മാസം കൊണ്ട് സിഎൻഎൻ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം അറിയുന്നത്.  
ആവശ്യം ഉയരുന്നതിനനുസരിച്ച് ലഭ്യത ഇല്ലാതെ വരുമ്പോൾ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ കയറ്റിവിടുന്ന കീഴ്വഴക്കം പുതിയതല്ല. എന്നാൽ, മെഡിക്കൽ സാമഗ്രികളുടെ കാര്യത്തിൽ, കോവിഡ് പോലെയൊരു മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഇങ്ങനെ ചെയ്യുന്നത് പൊറുക്കാനാവില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഇത് സംബന്ധിച്ച് അമേരിക്കയിലെയും തായ്ലൻഡിലെയും അധികൃതർ അന്വേഷിക്കുന്നുണ്ട്.
മയാമിയിൽ നിന്നൊരു വ്യവസായി 2 മില്യൺ ഡോളറിന്റെ ഗ്ലൗസിനാണ് തായ്‌ലൻഡിലെ കമ്പനിക്ക് ഓർഡർ നൽകിയത്. എന്നാൽ, ലഭിച്ചത് ഉപയോഗിച്ചവ ആയിരുന്നെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടതോടെ തായ് കമ്പനി ചതിച്ചെന്ന് ബോധ്യപ്പെട്ടതായി വ്യവസായി  പറഞ്ഞു.ഇതേ തുടർന്ന് അദ്ദേഹം ഫെബ്രുവരി 2021 ൽ എഫ്ഡിഎ യ്ക്ക് പരാതി നൽകി.

യു എസ്  കസ്റ്റംസ് നിലവാരമില്ലെന്ന് ബോധ്യപ്പെട്ട്  40 മില്യൺ ഫേസ് മാസ്കുകളും ആയിരക്കണക്കിന് പിപിഇ കിറ്റുകളും കണ്ടുകെട്ടി.

ഉപയോഗശൂന്യമായതും നിലവാരമില്ലാത്തതുമായ പിപിഇ കിറ്റുകൾ യു എസിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നത് തടയാൻ ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഓപ്പറേഷൻ സ്റ്റോളൻ പ്രോമിസ് എന്നൊരു മിഷൻ ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ, സാധനങ്ങൾ കൈമാറുമ്പോൾ നേരും നെറിവും പുലർത്താത്ത കള്ള നാണയങ്ങളെ തുരത്താൻ ഈ ഉദ്യമം ഏറെ സഹായകമായെന്നാണ് അറിയുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോസ് ഏബ്രഹാം വൈറ്റ് പ്ലെയിന്‍സില്‍ നിര്യാതനായി

ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി കത്തോലിക്കാ വൈദികര്‍ താങ്ക്‌സ് ഗിവിംഗ് ഡെ ആഘോഷിച്ചു

കാനഡയില്‍ രണ്ടു ഒമൈക്രോണ്‍ കേസ്സുകള്‍ കണ്ടെത്തിയതായി ഗവണ്‍മെന്റ്

ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച് മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

വിൻഡ്സർ മലയാളി അസ്സോസിയേഷൻ്റെ പ്രഥമ വനിത പ്രസിഡൻ്റായി റാണി താമരപ്പള്ളിൽ ചുമതലയേറ്റു

നാടിനുവേണ്ടിയുള്ള ചുവടുകൾ (വിജയ്.സി.എച്ച്)

സുമ ചന്ദ്രന്‍,72, റോക്ക് ലാൻഡിൽ അന്തരിച്ചു

കെ.എച്ച്.എൻ.എ സ്‌കോളർഷിപ്പ് വിതരണം ചെയ്‌തു; ചൈനിസ് കഥകള്‍ ഇല്ലാത്തത് എന്തുകൊണ്ട് : ഡോ. കെ എന്‍ രാഘവന്‍

ഏകീകരണ കുര്‍ബാനയും ജനാഭിമുഖ കുര്‍ബാനയും; തര്‍ക്കം തുടരുന്നു; കുര്‍ബാന വിവാദം എന്താണ്?

ഏലിയാമ്മ പൗലോസ് അന്തരിച്ചു 

ഇത്തിരിനേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്)

ഓൾ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2022 വിജീ റാവൂ വിൻ്റെയും, നിമ്മീ ദാസ്സിൻ്റെയും നേതൃത്വത്തിൽ

കളിഗെമിനാറിലെ കുറ്റവാളികളും ചുരുളിയും ( ഭദ്ര വേണുഗോപാൽ)

ഒമിക്രോൺ അമേരിക്കയിൽ എത്തിയോ? ഒമിക്രോണിനെപ്പറ്റി നിങ്ങൾ അറിയേണ്ടത്

ഇന്ത്യ പ്രസ്‌ക്ലബ് ഒൻപതാം കോൺഫറൻസ്: പിന്നാമ്പുറത്ത് കണ്ടതും കേട്ടതും (ജോര്‍ജ് തുമ്പയില്‍)

വിട്ടയച്ച കെവിന്‍ സ്ട്രിക്‌ട് ലാൻഡിന് ഗോ ഫണ്ട് വഴി ലഭിച്ചത് 1.4 മില്യൺ ഡോളർ

ഒമിക്രോൺ: വിദേശത്തു നിന്നെത്തുന്നവർ 7 ദിവസം ക്വാറന്റൈനിൽ: മന്ത്രി വീണ ജോർജ്ജ്

വിശ്വാസം, അതല്ലേ എല്ലാം... (ജെയിംസ് കുരീക്കാട്ടിൽ)

തോമസ് ചാണ്ടി, ജോൺസൺ, കൊച്ചുമോൻ ടീം വൻ ഭൂരിപക്ഷത്തിൽ മാപ്പിന്റെ അമരത്തേക്ക്

ന്യൂയോർക്ക് കർഷകശ്രീ അവാർഡ് സമ്മാനിച്ചു 

ടെസ്‌ലി  മറിയം വർഗീസ്,  31, റോക്ക് ലാൻഡിൽ അന്തരിച്ചു

''സസ്നേഹം ജോൺസൺ'' ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ന്യൂയോർക്കിൽ സ്നോ സീസൺ തുടങ്ങുന്നു; ഞായറാഴ്ച സ്നോക്ക് സാധ്യത 

ഡോ. മന്ദാരവല്ലി (84) മസാച്യുസെറ്റ്‌സില്‍ അന്തരിച്ചു

ഒമിക്രോൺ വകഭേദത്തിനെതിരെ വാക്‌സിൻ  ഫലപ്രദമല്ലെന്ന് കമ്പനികൾ 

കോവിഡ് രൂക്ഷമാകുമെന്ന് മുന്നിൽക്കണ്ട് ന്യൂയോർക്കിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 

പാറേക്കാട്ട് കുടുംബത്തിൽ നൂറിലേറെ കന്യാസ്ത്രീകൾ; മുപ്പതിലേറെ വൈദികർ (കുര്യൻ പാമ്പാടി)

ബൈഡന്റെ ചെക്കപ്പ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന ചില വസ്തുതകള്‍ (ഏബ്രഹാം തോമസ്)

ബാലസാഹിത്യ പുരസ്‌കാരം നൈന മണ്ണഞ്ചേരി ഏറ്റുവാങ്ങി

View More