Image

മിന്നല്‍ പ്രളയത്തില്‍ മരണത്തെ മുഖാമുഖം കണ്ട അമ്മയേയും കുഞ്ഞിനേയും സാഹസികമായി രക്ഷപ്പെടുത്തി

Published on 27 October, 2021
മിന്നല്‍ പ്രളയത്തില്‍ മരണത്തെ മുഖാമുഖം കണ്ട അമ്മയേയും കുഞ്ഞിനേയും സാഹസികമായി രക്ഷപ്പെടുത്തി

സേലം: മിന്നല്‍ പ്രളയത്തില്‍ നിന്ന് അമ്മയേയും കുഞ്ഞിനെയും സാഹസികമായി രക്ഷപ്പെടുത്തി. സേലം ജില്ലയിലെ ആനൈവാരിയിലാണ് സംഭവം. ആനൈവാരി വെള്ളച്ചാട്ടത്തിലേക്ക് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. ഇവരെ രക്ഷാപ്രവര്‍ത്തകര്‍ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീണ രക്ഷാപ്രവര്‍ത്തകര്‍ നീന്തി രക്ഷപ്പെട്ടു.

ആനൈവാരി മുട്ടല്‍ വെള്ളച്ചാട്ടം സേലം ജില്ലയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. എന്നാല്‍ കനത്ത മഴ പെയ്താല്‍ ഈ പ്രദേശത്ത് പെട്ടെന്നുള്ള വെള്ളപ്പാച്ചിലുണ്ടാകും. ഇതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. വെള്ളച്ചാട്ടത്തില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനുള്ള സാഹസിക നടപടിയെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസിച്ചു.  'അമ്മയെയും മകളെയും രക്ഷപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരുടെ ധീരമായ പ്രവൃത്തി അഭിനന്ദനീയമാണെന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക