America

ഡബ്ള്യു എം.സി യുടെ   പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന്; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളി

ഫ്രാൻസിസ് തടത്തിൽ

Published

on

സേവനം തപസ്യയാക്കിയ സോമൻ ജോൺ തോമസിന് അർഹിക്കുന്ന അംഗീകാരം

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗണ്സിലിന്റെ (ഡബ്ള്യു. എം.സി) അമേരിക്ക റീജിയന്റെ  പ്രഥമ പ്രസിഡൻഷ്യൽ പുരസ്‌കാരത്തിന്  (PVSA -Presidents Volunteer Service Award) പ്രമുഖ സാമൂഹ്യ-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ സോമൻ ജോൺ തോമസും യുവ സാമൂഹ്യ-സന്നദ്ധ  പ്രവർത്തകരായ  അദ്വെ രാജേഷ്, ദേവ് പിന്റോ എന്നിവരും  അർഹരായി. ഈ വര്ഷം മുതലാണ്  രാജ്യത്തെ മികച്ച സാമൂഹ്യ -സന്നദ്ധ  പ്രവർത്തകർക്കു വളണ്ടിയർ സർവീസസ് പ്രസിഡൻഷ്യൽ അവാർഡ് നൽകുവാനുള്ള സർട്ടിഫൈയിങ്ങ് അംഗീകാരം  വേൾഡ് മലയാളി കൗൺസിലിന്  ലഭിക്കുന്നത്.

4000 മണിക്കൂർ സന്നദ്ധ സേവനം നടതുകയും  സേവനപാതയിൽ തുടരുകയും ചെയ്യുന്നതിനാണ്  സോമൻ ജോൺ തോമസ്  ലൈഫ് ടൈം അചീവ്മെന്റ പുരസ്കാരത്തിന്  അർഹനായത്.  കഴിഞ്ഞ 12 മാസക്കാലയളവിൽ യുവാക്കളുടെ വിഭാഗത്തിൽ 100 മണിക്കൂർ സന്നദ്ധ സേവനം ചെയ്ത അദ്വെ രാജേഷിന് ഗോൾഡൻ മെഡലും കുട്ടികളുടെ വിഭാഗത്തിൽ 50ൽ പരം മണിക്കൂർ സേവനം ചെയ്ത ദേവ് പിന്റോയ്ക്ക് സിൽവർ മെഡലുമാണ് ലഭിക്കുക. ഇവരുടെ സേവനത്തെ അംഗീകരിച്ചു  പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പിട്ട സാക്ഷ്യപത്രം  മൂവർക്കും സമർപ്പിക്കുന്നതാണെന്ന്‌  ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിൽ, ട്രഷറർ സിസിൽ ചെറിയാൻ  എന്നിവർ  അറിയിച്ചു.

ഒക്‌ടോബർ 30 നു ശനിയാഴ്ച്ച സോമെർസെറ്റിലെ  സീറോ മലബാർ ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ (ഫെലോഷിപ്പ് ഹാളില്‍) നടക്കുന്ന കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രൗഢ ഗംഭീരമായ സദസിൽ വച്ചായിരിക്കും പുരസ്‌കാരങ്ങൾ സമർപ്പിക്കുന്നത്. അഡ്രസ്:  508 Elizabeth Ave, Somerset.

അമേരിക്കൻ പൗരനോ നിയമപരമായി അമേരിക്കയിൽ താമസിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി 12 മാസത്തെ കാലയളവിൽ അവരവരുടെ പ്രായപരിധിയിൽ നിർണയിക്കപ്പെട്ടിട്ടുള്ള നിശ്ചിത സമയം സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന അവാർഡാണ് PVSA (Presidents Volunteer Service Award). ഇത്തരം അവാർഡുകൾ നിർണയിക്കുന്നതിനുള്ള അംഗീകാരം ഈ വർഷമാണ് World Malayalee Council America Region നു ലഭിച്ചത്. വോളന്റീർമാർ ഇത്തരത്തിലുള സംഘടനകളുമായി ബന്ധപ്പെട്ടു വേണം സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യേണ്ടത് . 5 വയസ്സുള്ള കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. അവാർഡുകൾ ബ്രോൺസ്, സിൽവർ, ഗോൾഡ് എന്ന് തരം തിരിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും സർവീസ് ചെയ്യുന്ന മണിക്കൂറുകൾ അടിസ്ഥാനപെടുത്തിയാണ് അവാർഡിന്റെ ഗണം തീരുമാനിക്കുന്നത് .

ന്യൂജേഴ്സിയിലെ വ്യത്യസ്ത  മേഖലകളിൽ   സന്നദ്ധ പ്രവർത്തനം നടത്തിവരുന്ന സോമൻ ജോൺ തോമസ് എന്ന മുൻ യു.എൻ. ഉദ്യോഗസ്ഥന് ഏറ്റവും അർഹിക്കുന്ന അംഗീകാരമാണിത്. 2019 ല്‍ അഞ്ച് വര്‍ഷത്തെ സേവനത്തിനുള്ള  അമേരിക്ക റെഡ് ക്രോസ് വോളണ്ടിയര്‍ അംഗീകാരം ലഭിച്ചിരുന്നു.

2020 മെയ് 30 മുതല്‍ 2021 ജൂണ്‍ പത്ത് വരെ ന്യൂജേഴ്‌സി ഈസ്റ്റ് ബ്രണ്‍സ്‌വിക്കിലെ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ദേവാലയത്തിലെ കലവറയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സോമൻ ഒരു വര്‍ഷക്കാലത്തിനിടെ 32,000-ത്തിലധികം ഭക്ഷണപായ്ക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനു നേതൃത്വം നൽകി. നിലവില്‍ ന്യൂജേഴ്സിയിലെ ലാഭേച്ഛയില്ലാത്ത നാല് സംഘടനകളുമായി ചേര്‍ന്ന് സന്നദ്ധസേവനം ചെയ്യുന്നു. ബാസ്‌കിംഗ് റിഡ്ജില്‍, സോമര്‍സെറ്റ് ഹില്‍സിലെ വിസിറ്റിംഗ് നഴ്സസ്  അസോസിയേഷന്റെ (വിഎന്‍എ) ഹോസ്പീസ്  വോളണ്ടിയര്‍കൂടിയായ സോമൻ 2009ലാണ് വിഎന്‍എയുമായി ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. 2011ലാണ് അദ്ദേഹം  ഒരു സര്‍ട്ടിഫൈഡ് വിഎന്‍എ ഹോസ്പീസ് വളണ്ടിയറായത്. അതിനുശേഷം ആറുമാസമോ അതില്‍ കുറവോ മാത്രമേ ആയുസ്സുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ആളുകളെ പരിചരിച്ചു വരുന്നു.

സെന്‍ട്രല്‍ ന്യൂജേഴ്സിയിലെ റെഡ് ക്രോസിന്റെ ഡോണര്‍ അംബാസഡർ കൂടിയായ അദ്ദേഹം 2012 മുതല്‍ ഒരു റെഡ് ക്രോസ് ഡോണര്‍ അംബാസഡറാണ്. രക്തദാന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുകായും  രക്തദാനം ചെയ്യാന്‍ മുന്നോട്ടു വരുന്ന ആളുകളെ പരിശോധിക്കുകായും ചെയ്യുന്നു. ദുരന്ത നിവാരണ സംഘത്തില്‍ അദ്ദേഹം  അംഗമാണ്.

പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട്റീച്ചിന്റെ (പിസിഒ) സന്നദ്ധസേവകൻകൂടിയായ സോമൻ 2018ല്‍ പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട്റീച്ചിന്റെ (www.pconj.org) ബോര്‍ഡ് ഓഫ് ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ക്ലാസുകള്‍ നല്‍കുകയും, സ്‌കൂള്‍ കുട്ടികള്‍ക്ക് വെക്കേഷന്‍ കാലത്ത്  വിദ്യാഭ്യാസ ഉന്നമനത്തിന് സഹായിക്കുന്ന ക്ലാസുകൾ നടത്തുന്നതിനും നേതൃത്വം നൽകുന്നു. ദരിദ്രർക്ക് ചൂടുള്ള ആഹാരം നൽകുന്ന ഗ്രേസ് കിച്ചന്റെ ഭാഗമായും അവിടെ അദ്ദേഹം പ്രവർത്തിക്കുന്നു.  സോമൻ അംഗമായ ഈസ്റ്റ് ബ്രണ്‍സ്വിക്കിലെ സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമ പള്ളിയിൽ എല്ലാ മേഖലയിലുമുള്ള ദുരിതമനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കാനായി കഴിഞ്ഞ വര്‍ഷം "തണല്‍ " എന്ന സന്നദ്ധ സംഘടനാ ഗ്രൂപ്പ് രൂപികരിച്ചു.

വിരമിച്ചതിന് ശേഷം 2009-ലും 2010-ലും സോമര്‍സെറ്റ് കൗണ്ടിയിലെ മീല്‍സ് ഓണ്‍ വീല്‍സിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
1990-കളില്‍ പട്ടിണിക്കെതിരെ കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ ഭക്ഷണ ശേഖരണം. 2000 ല്‍ ഈസ്റ്റ് ബ്രണ്‍സ്വിക്കിലെ  ഏലിയയുടെ സൂപ്പ് കിച്ചന്‍, കൂടാതെ, മറ്റ് നിരവധി കമ്മ്യൂണിറ്റി സേവന സന്നദ്ധ പദ്ധതികളിലും അദ്ദേഹം  ഭാഗഭാക്കായിട്ടുണ്ട്. 2000ല്‍ ബോണ്‍മാരോ മാച്ചസിനായി (സ്വാബ് ടെസ്റ്റ്) ഉമിനീര്‍ ശേഖരിക്കുന്നതിനായി സന്നദ്ധസേവനം നടത്തിയിരുന്നു. ഒരു വര്‍ഷത്തോളം KANJ- യുടെ ചാരിറ്റി കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിക്കുകയും ഡോ. സാമുവല്‍ ഫിലിപ്പ് സ്‌കോളര്‍ഷിപ്പ് സ്ഥാപിക്കുകയും ചെയ്തു. ഭാര്യ: ശാന്ത റേച്ചൽ തോമസ്. മക്കൾ: ടെറി തോമസ്, താര തേർമഠം.

റാൻഡോൾഫ്‌ ഹൈ സ്ക്കൂളിലെ സോഫോമോർ സ്റ്റുഡന്റ് ആയ അദ്വെ രാജേഷ് ബോയ്സ് സ്‌കൗട്ടിങ്, ട്രാക്ക് ആൻഡ് ഫീൽഡ്, ചെസ്സ്, മാർച്ചിങ്ങ് ബാൻഡ്, തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള യുവ പ്രതിഭയാണ്. സ്വന്തം കമ്മ്യൂണിറ്റിയിൽ നിന്നുതന്നെ സാമൂഹ്യ സേവനം ആരംഭിച്ച അദ്വെ രാജേഷ് മറ്റു നിരവധി സംഘടനകളുമായി ചേർന്നും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ന്യൂജേഴ്സിയിലെ പട്ടിണി പാവങ്ങൾക്ക് ഭക്ഷണം ശേഖരിക്കുന്നതിനായി അടുത്ത കാലങ്ങളിൽ ശ്രദ്ധേയമായ ഫുഡ് ഡ്രൈവിനും അദ്വെ നേതൃത്വം നൽകിയിരുന്നു. കഴിഞ്ഞ അധ്യയന വര്ഷം 100  മണിക്കൂറിൽ പരം സന്നദ്ധ സേവനമാണ് അദ്വെ രാജേഷ് നടത്തിയിട്ടുള്ളത്. റാൻഡോൾഫിൽ താമസിക്കുന്ന രാജേഷ് - വിദ്യ എന്നിവരുടെ ഏക മകനാണ്.

സാമൂഹ്യ - സന്നദ്ധ മേഖലയിൽ 50 മണിക്കൂർ സേവനം നല്കിയയതിനാണ് കേവലം നാലാം ഗ്രേഡ് വിദ്യാർത്ഥിയായ ദേവ് പിന്റോ ചാക്കോ സിൽവർ മെഡലിന് അർഹനായത്. യുവ കവികൂടിയായ ദേവ് രചിച്ച കവിതകൾ ഏറെ ഹൃദ്യമാണ്. മാർട്ടിൻ ലൂതർ കിങ്ങിന്റെ ജന്മദിനത്തോടനുബന്ധിച്ചു എഡിസൺ ടൗൺഷിപ്  നടത്തിയ കവിത രചന മത്സരത്തിൽ എഡിസൺ സിസ്റ്റത്തിൽ നാലാം ഗ്രേഡ് വിദ്യാർഥിയായിരിക്കെ ദേവ് പിന്റോ വിജയിയായിരുന്നു. നാലാം വയസുമുതൽ നുറുങ്ങു കവിതകൾ പറഞ്ഞുതുടങ്ങിയ ദേവ്  ഒന്നാം ഗ്രേഡിൽ വച്ച് എഴുതിയ “ ഹൌ ഇറ്റ് ഫീൽസ്‌ വിതൗട് ഡാഡ്  എറൗണ്ട്” എന്ന കവിത അമേരിക്കയിലെ ഒന്നാം നിര ബാല പുസ്തക പ്രസാധകരായ സ്കോളാസ്റ്റിക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . സഹപാഠിയുടെ മാതാപിതാക്കൾ വിവാഹ ബന്ധം വേര്പിരിഞ്ഞപ്പോൾ സുഹൃത്തുലുണ്ടായ വേദനയാണ് അത്തരമൊരു കവിത എഴുതാൻ  പ്രേരിപ്പിച്ചത്.

സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു കവി ആകണം  എന്ന് ആഗ്രഹിക്കുന്ന ഈ  നാലാം ഗ്രേഡുകാരൻ  സ്കൂൾ സ്ടുടെന്റ്റ് കൗൺസിലിലും സ്കൂൾ അംബാസഡർ പ്രോഗ്രാമിലും എല്ലാം ഇതൊനൊടകം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . Achieving Equality and Peace'എന്ന കവിതയും ഏറെ ശ്രദ്ധേയമാണ്. ഇതുവരെ രചിച്ച കവിതകൾ പ്രസീദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുക്കുന്ന ദേവ് പിന്റോ ബ്രിസ്റ്റൽ മേയർ സ്ക്വിബ്ബിൽ സീനിയർ മാനേജരും വേൾഡ് മലയാളീ കൌൺസിൽ റീജിയണൽ സെക്രട്ടറിയുമായ   പിന്റോ ചാക്കോയുടെയും രാജശ്രീ പിന്റോയുടെയും മകനാണ്. ഏക സഹോദരൻ: സാമ്മി.

5 വയസ്സുള്ള കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവർക്കും വളണ്ടറി സർവീസ് നടത്തുന്ന മുറയ്ക്ക്  പ്രസിഡൻഷ്യൽ അവാർഡ് നേടുവാൻ അർഹത ലഭിക്കുന്നതാണ്.  PVSA  പ്രോഗ്രാമിൽ ചേരാൻ താത്പര്യമുള്ളവർ അമേരിക്ക റീജിയൻ മുഖേനെയോ അല്ലെങ്കിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന സംഘടന  സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയനിൽ സമർപ്പിക്കുകയോ ചെയ്യുമ്പോൾ പ്രസിഡണ്ട് ഒപ്പിട്ട പ്രസിഡന്റ്‌സ്‌  വോളന്റീർ അവാർഡ് വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയനിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് [email protected] email ചെയ്യുകയോ അല്ലെങ്കിൽ www.wmcamerica.org/services/ സന്ദേർശിക്കുകയോ ചെയ്യുക.

imageRead More

Facebook Comments

Comments

  1. Raju Mylapra

    2021-10-28 14:33:20

    സേവന പാതയിൽ സന്നദ്ധ സേവനം തുടരുന്ന പ്രിയസുഹൃത് സോമന്അ ർഹിക്കുന്ന അംഗീകാരം ലഭിച്ചതിൽ സന്തോഷം. അഭിനന്ദനങ്ങൾ.

  2. George Abraham

    2021-10-28 12:54:55

    Soman, Congrats! you truly deserve it.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോസ് ഏബ്രഹാം വൈറ്റ് പ്ലെയിന്‍സില്‍ നിര്യാതനായി

ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി കത്തോലിക്കാ വൈദികര്‍ താങ്ക്‌സ് ഗിവിംഗ് ഡെ ആഘോഷിച്ചു

കാനഡയില്‍ രണ്ടു ഒമൈക്രോണ്‍ കേസ്സുകള്‍ കണ്ടെത്തിയതായി ഗവണ്‍മെന്റ്

ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച് മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

വിൻഡ്സർ മലയാളി അസ്സോസിയേഷൻ്റെ പ്രഥമ വനിത പ്രസിഡൻ്റായി റാണി താമരപ്പള്ളിൽ ചുമതലയേറ്റു

നാടിനുവേണ്ടിയുള്ള ചുവടുകൾ (വിജയ്.സി.എച്ച്)

സുമ ചന്ദ്രന്‍,72, റോക്ക് ലാൻഡിൽ അന്തരിച്ചു

കെ.എച്ച്.എൻ.എ സ്‌കോളർഷിപ്പ് വിതരണം ചെയ്‌തു; ചൈനിസ് കഥകള്‍ ഇല്ലാത്തത് എന്തുകൊണ്ട് : ഡോ. കെ എന്‍ രാഘവന്‍

ഏകീകരണ കുര്‍ബാനയും ജനാഭിമുഖ കുര്‍ബാനയും; തര്‍ക്കം തുടരുന്നു; കുര്‍ബാന വിവാദം എന്താണ്?

ഏലിയാമ്മ പൗലോസ് അന്തരിച്ചു 

ഇത്തിരിനേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്)

ഓൾ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2022 വിജീ റാവൂ വിൻ്റെയും, നിമ്മീ ദാസ്സിൻ്റെയും നേതൃത്വത്തിൽ

കളിഗെമിനാറിലെ കുറ്റവാളികളും ചുരുളിയും ( ഭദ്ര വേണുഗോപാൽ)

ഒമിക്രോൺ അമേരിക്കയിൽ എത്തിയോ? ഒമിക്രോണിനെപ്പറ്റി നിങ്ങൾ അറിയേണ്ടത്

ഇന്ത്യ പ്രസ്‌ക്ലബ് ഒൻപതാം കോൺഫറൻസ്: പിന്നാമ്പുറത്ത് കണ്ടതും കേട്ടതും (ജോര്‍ജ് തുമ്പയില്‍)

വിട്ടയച്ച കെവിന്‍ സ്ട്രിക്‌ട് ലാൻഡിന് ഗോ ഫണ്ട് വഴി ലഭിച്ചത് 1.4 മില്യൺ ഡോളർ

ഒമിക്രോൺ: വിദേശത്തു നിന്നെത്തുന്നവർ 7 ദിവസം ക്വാറന്റൈനിൽ: മന്ത്രി വീണ ജോർജ്ജ്

വിശ്വാസം, അതല്ലേ എല്ലാം... (ജെയിംസ് കുരീക്കാട്ടിൽ)

തോമസ് ചാണ്ടി, ജോൺസൺ, കൊച്ചുമോൻ ടീം വൻ ഭൂരിപക്ഷത്തിൽ മാപ്പിന്റെ അമരത്തേക്ക്

ന്യൂയോർക്ക് കർഷകശ്രീ അവാർഡ് സമ്മാനിച്ചു 

ടെസ്‌ലി  മറിയം വർഗീസ്,  31, റോക്ക് ലാൻഡിൽ അന്തരിച്ചു

''സസ്നേഹം ജോൺസൺ'' ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ന്യൂയോർക്കിൽ സ്നോ സീസൺ തുടങ്ങുന്നു; ഞായറാഴ്ച സ്നോക്ക് സാധ്യത 

ഡോ. മന്ദാരവല്ലി (84) മസാച്യുസെറ്റ്‌സില്‍ അന്തരിച്ചു

ഒമിക്രോൺ വകഭേദത്തിനെതിരെ വാക്‌സിൻ  ഫലപ്രദമല്ലെന്ന് കമ്പനികൾ 

കോവിഡ് രൂക്ഷമാകുമെന്ന് മുന്നിൽക്കണ്ട് ന്യൂയോർക്കിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 

പാറേക്കാട്ട് കുടുംബത്തിൽ നൂറിലേറെ കന്യാസ്ത്രീകൾ; മുപ്പതിലേറെ വൈദികർ (കുര്യൻ പാമ്പാടി)

ബൈഡന്റെ ചെക്കപ്പ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന ചില വസ്തുതകള്‍ (ഏബ്രഹാം തോമസ്)

ബാലസാഹിത്യ പുരസ്‌കാരം നൈന മണ്ണഞ്ചേരി ഏറ്റുവാങ്ങി

View More