Image

വ്യാജരേഖ ചമച്ച് ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമം; യുവാവിനെതിരെ പോലീസ് കേസെടുത്തു

Published on 27 October, 2021
വ്യാജരേഖ ചമച്ച് ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമം; യുവാവിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: വ്യാജ രേഖ ചമച്ച് ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. തൃശൂര്‍ ചുവന്നമണ്ണ് കാരോത്ത് മംഗലത്ത് വീട്ടില്‍ റിജോ വര്‍ഗീസി(35)ന് എതിരെയാണ് കേസ്. ബുധനാഴ്ച പുലര്‍ച്ചെ എത്തിഹാദ് വിമാനത്തില്‍ പോകാനെത്തിയതായിരുന്നു ഇയാള്‍. രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ എമിഗ്രേഷന്‍ വിഭാഗം 
ഓഫ് ലോഡ് ചെയ്ത് പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഹാജരാക്കിയ ഓഫറിംഗ് ലെറ്റര്‍ വ്യാജമാണെന്ന് തെളിഞ്ഞു. 

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുളള റിജോ ബൂസ്റ്റണ്‍ കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഴലറ്റര്‍ വ്യാജമായി ഉണ്ടാക്കിയാണ് ടൂറിസ്റ്റ് വിസയില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുമായി യു.കെയിലേക്ക് ഉപരിപഠനത്തിന് പോകാന്‍ ശ്രമിച്ച എഴുപേരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു.


പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എം ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് കെ. ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വ്യാജരേഖകള്‍ ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും ഇവരെ സഹായിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് എസ്പി കെ. കാര്‍ത്തിക്ക് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക