Image

ന്യു യോർക്കിൽ  കെട്ടിടത്തിന്റെ പുറത്തു പടികളിലൂടെ സാഹസ യാത്ര 

Published on 27 October, 2021
ന്യു യോർക്കിൽ  കെട്ടിടത്തിന്റെ പുറത്തു പടികളിലൂടെ സാഹസ യാത്ര 

ന്യൂയോർക്ക്:  വേൾഡ് ട്രേഡ് സെന്ററിനേക്കാളും എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിനെക്കാളും ന്യു യോർക്ക് സിറ്റി കാണാൻ ഏറ്റവും നല്ല ലൊക്കേഷൻ എഡ്ജ് ആണ്. പാശ്ചാത്യ ലോകത്തെ ഏറ്റവും ഉയരമുള്ള സ്‌കൈ ഡെക്ക്  അവിടെയാണ്.  വിലാസം 30 Hudson Yards, New York, NY 10001 

ഉയരത്തിൽ ന്യു യോർക്ക് സിറ്റിയിലെ ആറാമത്തെ ബിൽഡിംഗാണ് എഡ്ജ്. പക്ഷെ 1100-ൽ പരം  അടി ഉയരത്തിൽ നഗരം കാണാൻ  ഏറ്റവും നല്ലത് ഇവിടെ നിന്നാണ്.

ഇപ്പോഴിതാ കെട്ടിടത്തിന് പുറത്തു  പടികളിലൂടെ കയറിപ്പോകുന്ന സാഹസിക പരിപാടി തുടങ്ങുന്നു. സിറ്റി ക്ലൈംബ്  എന്ന് പേരിട്ടിരിക്കുന്ന ഈ അതിസാഹസം ചെയ്യാൻ 185 ഡോളർ ടിക്കറ്റു എടുക്കണം. പ്രത്യേകതരം സ്ട്രാപ്പ് ഇട്ട് കേബിൾ കൊണ്ട് സുരക്ഷിതരാണ് യാത്രികർ. കേബിളിൽ തൂങ്ങിക്കിടന്നു മറ്റൊരു  തടസ്സവുമില്ലാതെ നഗരം കാണാം. കടൽ കാണാം. വേണ്ടത് 185  ഡോളറും വലിയ ധൈര്യവും.

സ്‌പൈഡർമാനെ പോലുള്ള അതിമാനുഷികർ സിനിമയിൽ ന്യൂയോർക്ക് നഗരത്തിന്റെ നെറുകയിൽ എത്തുന്ന കാഴ്ച കണ്ട് ആ മായാലോകത്ത് എത്തിച്ചേരാൻ കൊതിക്കാത്തവരുണ്ടോ? അത്തരമൊരു അവസരം ഒരുങ്ങുന്നതായി ഹഡ്സൺ യാർഡ്സ് അധികൃതർ  അറിയിച്ചു.
ഉയരങ്ങൾ കീഴടക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സാഹസികർക്ക്  1296 അടി ഉയരമുള്ള 30 ഹഡ്സൺ യാർഡ്‌സിലെ അംബരചുംബിയുടെ നെറുകയിലേക്ക് എത്താൻ ' സിറ്റി ക്ലൈമ്പ്'  നവംബർ 9 മുതൽ വഴിയൊരുക്കും.  

കെട്ടിടത്തിന്റെ മുനമ്പിൽ എത്തിച്ചേരുന്നതിലൂടെ ലോകറെക്കോർഡാണ് പിറക്കുക. ആവേശഭരിതമായ ഈ ഉദ്യമത്തിനു  വിദഗ്ദ്ധ  പരിശീലനം നേടിയ ഗൈഡുകൾ ഒപ്പം ഉണ്ടായിരിക്കും. സുരക്ഷാ മുൻകരുതലുകളുമുണ്ട്.

 ധൈര്യമുള്ള ആർക്കും മുന്നോട്ടു വരാം.

ലോകത്ത് മറ്റൊരിടത്തും ഇത്ര ഉയരമുള്ള കെട്ടിടത്തിൽ  പിടിച്ചുകയറാനുള്ള  അവസരം  ഉണ്ടായിട്ടില്ലെന്നാണ് സംഘാടകരുടെ അവകാശവാദം.

ഹഡ്സൺ യാർഡിൽ തന്നെയാണ് ദി വെസൽ എന്ന മറ്റൊരാകർഷണം. കപ്പൽ പോലെ തോന്നുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് നടന്നു കയറാം. പക്ഷെ മുകളിൽ നിന്ന്  ഇടക്കിടെ ആളുകൾ ചാടി ആത്മഹത്യ ചെയ്യുന്നത് കൊണ്ട് ഇടക്ക് അത് പൂട്ടാറുണ്ട്. 

https://www.edgenyc.com/en/discover-edge

ന്യു യോർക്കിൽ  കെട്ടിടത്തിന്റെ പുറത്തു പടികളിലൂടെ സാഹസ യാത്ര ന്യു യോർക്കിൽ  കെട്ടിടത്തിന്റെ പുറത്തു പടികളിലൂടെ സാഹസ യാത്ര 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക