Image

നാം എന്തിന് ഭഗവത്ഗീത പഠിക്കണം കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

ജയശങ്കര്‍ പിള്ള Published on 28 October, 2021
നാം എന്തിന് ഭഗവത്ഗീത പഠിക്കണം കെ എച്ച് എഫ് സി  പ്രഭാഷണം വെള്ളിയാഴ്ച
'നാം എന്തിന് ഭഗവത്ഗീത പഠിക്കണം'  എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ ശ്രീ.രാജേഷ് നാദാപുരം  നയിയ്ക്കുന്ന പ്രഭാഷണ പരിപാടി ഒകോബാര്‍ 29 നു വെള്ളിയാഴ്ച രാത്രി 9:30-EST (ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 7 മണി) യ്ക്ക് നടത്തപ്പെടും. ആധുനിക ജീവിത സാഹചര്യങ്ങളില്‍ ഭഗവത്ഗീത പഠിയ്‌ക്കേണ്ടതിന്റെ  ആവശ്യകതയെ കുറിച്ച് കുടുംബങ്ങളെയും,പ്രത്യേകിച്ച് കുട്ടികളെയും,പാശ്ചാത്യ രാജ്യങ്ങളിലെ സജ്ജനങ്ങളെയും ഓര്‍മ്മപ്പെടുത്തുക എന്നതാണ് പ്രഭാഷണ വിഷയത്തിന്റെ ലക്ഷ്യം.

മുഖ്യ പ്രഭാഷകന്‍ ആയ രാജേഷ് നാദാപുരം, സനാതന ധര്‍മ്മ പാഠശാലാ അധ്യാപകനും, സംയോജകനും, കൂടാതെ ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ അധ്യക്ഷനും കൂടിയാണ്. 2019 -ല്‍ തുടക്കം കുറിച്ച പാഠശാലയുടെ ഓണ്‍ലൈന്‍ പഠന ക്ലാസ്സില്‍  എല്ലാ രാജ്യങ്ങളില്‍ നിന്നും ആയി ഇരുപതു ലക്ഷത്തോളം  പഠിതാക്കള്‍ ഉണ്ട്.


കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡ (കെ എച്ച് എഫ് സി) കാനഡയിലെ വിവിധ പ്രവിശ്യകളില്‍ ഉള്ള വലുതും ചെറുതുമായ ഹിന്ദു സംഘടനകളുടെ പൊതുവായ പ്രവര്‍ത്തങ്ങളെയും ,അധ്യാത്മീയ,ആത്മീയ പഠനവും പ്രചാരണവും, ഹിന്ദു  ആചാര,അനുഷ്ഠാന,കലകളെ    ഏകോപിപ്പിച്ചു എല്ലാ ഹിന്ദു ജനങ്ങളിലേയ്ക്കും  ഉപകാര പ്രദമായ എത്തിക്കുന്നതിനും, വേണ്ടി സ്ഥാപിതമായിട്ടുള്ളതാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു 'സൂം' ,'ഫേസ്ബുക്ക്' എന്നിവ വഴി  ഒരുക്കിയിരിയ്ക്കുന്ന  പ്രഭാഷണ പരിപാടിയില്‍  സംബന്ധിയ്ക്കുന്നതിനായി കെ എച്ച് എഫ് സി യുടെ ഫേസ് ബുക്ക് പേജ് വഴിയോ,താഴെ കാണുന്ന സൂം ലിങ്ക് വഴിയോ സൗകര്യം ഒരുക്കിയിട്ടുണ്ട്.  Zoom ID: 831 9060 5724 Passcode: 569701


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക