Image

കര്‍ഷക സമരത്തില്‍ പങ്കെടുത്തു മടങ്ങിയ വനിതാ കര്‍ഷകര്‍ ട്രക്കിടിച്ച് മരിച്ചു

ജോബിന്‍സ് Published on 28 October, 2021
കര്‍ഷക സമരത്തില്‍ പങ്കെടുത്തു മടങ്ങിയ വനിതാ കര്‍ഷകര്‍ ട്രക്കിടിച്ച് മരിച്ചു
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വീണ്ടും ഒരു ദാരുണ സംഭവം കൂടി. ഹരിയാനയില്‍ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്കിടിച്ച് മരിച്ചു. ബഹദൂര്‍ഘട്ടിലാണ് സംഭവം. കൊല്ലപ്പെട്ട മൂന്നുപേരും പഞ്ചാബ് സ്വദേശിനികളാണ്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ 11 മാസമായി കര്‍ഷക സമരം തുടരുന്ന ഡല്‍ഹി അതിര്‍ത്തിയ്ക്ക് സമീപമാണ് സംഭവം. ഇവിടെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഇവര്‍ ഡിവൈഡറില്‍ ഇരുന്ന് വിശ്രമിക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിലെത്തിയ ട്രക്ക് ഡിവൈഡറിലേയ്ക്ക് പാഞ്ഞ് കയറി. അപകടം നടന്നയുടനെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ അശുപത്രിയിലുമാണ് മരിച്ചത്. 

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറി മൂന്നുകര്‍ഷകരടക്കം എട്ടു പേര്‍ മരിച്ചിരുന്നു. ഡല്‍ഹിയില്‍ കര്‍ഷക സമരം നടക്കുന്നതിന് സമീപം യുവാവിനെ കൊലപ്പെടുത്തി പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ സംഭവവും രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നില്‍ നിഹാംഗുകളാണെന്നായിരുന്നു കണ്ടെത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക