Image

കേരളത്തില്‍ സ്ത്രീകളുടെ അവസ്ഥ ഉത്തരേന്ത്യയേക്കാള്‍ ഭയാനകമെന്ന് പ്രതിപക്ഷം

ജോബിന്‍സ് Published on 28 October, 2021
കേരളത്തില്‍ സ്ത്രീകളുടെ അവസ്ഥ ഉത്തരേന്ത്യയേക്കാള്‍ ഭയാനകമെന്ന് പ്രതിപക്ഷം
കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. റോജി എം ജോണ്‍ എംഎല്‍എയാണ് ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ഉത്തരേന്ത്യയേക്കാള്‍ ഭീകരമായ അവസ്ഥയിലാണ് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ പീഡനങ്ങളും അക്രമങ്ങളും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

മൂന്ന് മാസത്തിനിടെ മൂന്ന് കൂട്ട ബലാത്സംഗങ്ങളാണ് കേരളത്തിലുണ്ടായതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം കുറഞ്ഞു വരികയാണെന്നും ഉത്തരേന്ത്യന്‍ പരാമര്‍ശം ആരെ വെള്ളപൂശാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഭവങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റ്യാടി സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

ഈ മാസം മൂന്നിന് ജാനകിക്കാട് വച്ചാണ് 17 വയസ്സുകാരിയായ ദളിത് യുവതി പീഡനത്തിനിരയായത്. നാല് യുവാക്കള്‍ ചേര്‍ന്നായിരുന്നു പീഡിപ്പിച്ചത് ഇതിന് ശേഷം ഈ മാസം 16 ന് ചെമ്പനോടയിലെ വനപ്രദേശത്ത് വച്ചും താന്‍ പീഡനത്തിനിരയായതായി യുവതി മൊഴി നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക