Image

എഎ റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്

ജോബിന്‍സ് Published on 28 October, 2021
എഎ റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്
എഎ റഹീമിനെ ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലെ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ് മന്ത്രിയായതിനെ തുടര്‍ന്നുള്ള തിരക്കുകള്‍ മൂലമാണ് സ്ഥാനമൊഴിഞ്ഞത്. 

ഇതിനാലാണ് റഹീം ദേശിയ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. നിവവില്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് റഹീം. എം വിജിന്‍, കെ വി സുമേഷ്, സച്ചിന്‍ ദേവ്, കെ റഫീഖ് എന്നിവരിലാരെങ്കിലും ഡി.വൈ.എഫ്..ഐയുടെ സംസ്ഥാന നേതൃസ്ഥാനത്തേയ്ക്ക് എത്തുമെന്നാണ് സൂചന.

 ജയ്ക് സി. തോമസ് ദേശീയ നേതൃത്വത്തിലേയ്ക്ക് എത്തുമെന്നും സൂചനകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക