Image

ഫാ.ആബേല്‍ CMI (ആബേലച്ചന്‍) - ഓര്‍മ്മയായിട്ട്. ഇരുപതു വര്‍ഷമായി......

ബിജു ജേക്കബ്, കൈതാരം. Published on 28 October, 2021
ഫാ.ആബേല്‍ CMI (ആബേലച്ചന്‍) - ഓര്‍മ്മയായിട്ട്.  ഇരുപതു വര്‍ഷമായി......
പ്രശസ്ത ഗാനരചയിതാവും പത്രപ്രവര്‍ത്തകനും സാമൂഹിക-സംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഫാ.ആബേല്‍ CMI, എറണാംകുളം ജില്ലയിലെ മുതുകുളത്ത്, പെരിയപ്പുരത്ത് മാത്തന്‍ വൈദ്യരുടെയും ഏലിയാമ്മയുടെയും മകനായി 1920-ആം ആണ്ട്  ജനുവരി മാസം 19-ആം തീയതി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാന്നാനം സെന്റ് ആന്റ്ണീസ് സ്‌ക്കുളിലായിരുന്നു.

വൈദികനായതിനുശേഷം കോട്ടയത്ത് ദീപിക പത്രത്തിനുവേണ്ടി സേവനമനുഷ്ഠിച്ച അദ്ദേഹം, തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തുപോയി. റോമിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസം ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി മടങ്ങിയെത്തിയ ആബേലച്ചന്‍ 1957-മുതല്‍ 1961-വരെ ദീപിക ദിനപ്പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായി കോട്ടയത്ത് പ്രവര്‍ത്തിച്ചു.1957-ല്‍ ആബേലച്ചന്റെ നേതൃത്വത്തില്‍ കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ബാലജനസഖ്യം രൂപികരിച്ചു. തുടര്‍ന്ന്, 1961-മുതല്‍ 1965-വരെ കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനായും ആബേലച്ചന്‍ സേവനമനുഷ്ഠിച്ചിരുന്നു.

 ഏകദേശം 250തിലധികം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ആബേലച്ചന്‍ രചന നിര്‍വ്വഹിച്ചിട്ടുണ്ട്. 'ഈശ്വരനെ തേടി ഞാന്‍ നടന്നു, മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും ന്യൂനം, പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്‍', തുടങ്ങിയ ഗാനങ്ങള്‍ ആബേലച്ചന്റെ  രചനയില്‍ ഉള്‍പ്പെടുന്നു..
1969-ല്‍ ആബേലച്ചന്‍, കലാഭവന്‍ എന്ന പേരിലൊരു റെക്കോഡിംഗ് ആന്‍ഡ് ഡബ്ബിംഗ് സ്റ്റുഡിയോ കൊച്ചിയില്‍ സ്ഥാപിച്ചു. ഉപകരണസംഗീതവും ശാസ്ത്രീയസംഗീതവും ശാസ്ത്രീയനൃത്തവുമുള്‍പ്പെടെ വിവിധങ്ങളായ വിഷയങ്ങള്‍  കലാഭവന്റെ പഠനകളരിയില്‍ ഉണ്ടായിരുന്നു. മികിസ് പരേഡ് എന്ന കലാരൂപത്തെ ജനകീയമാക്കിയത് കലാഭവനായിരുന്നു. കലാഭവന്റെ പഠനകളരി ഒട്ടേറെ കലാകാരന്മാരുടെ വളര്‍ച്ചയ്ക്ക് സഹായകരമായി. കലാഭവന്‍ വഴി നിരവധി കലാകാരന്മാര്‍ മലയാള ചലച്ചിത്ര മേഖലയില്‍ എത്തിച്ചേര്‍ന്നു. ഇരുപതിലധികം ആത്മീയ ഗ്രന്ഥങ്ങളും ആബേലച്ചന്‍ രചിച്ചിട്ടുണ്ട്.

2001-  ഒക്ടോബര്‍ മാസം 27-ആം തീയതി ആബേലച്ചന്‍ നിര്യാതനായി..

(കടപ്പാട് -  ഫേസ്ബുക്ക്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക