Image

പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ സാന്നിധ്യം

Published on 28 October, 2021
പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ സാന്നിധ്യം
ദില്ലി: പഞ്ചാബിലെ അമൃത്സറില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. അജ്‌നല പൊലീസ് സ്‌റ്റേഷന്‍ പരിധിക്കുള്ളിലാണ് ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയത്. 

ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തതോടെ അതിര്‍ത്തി കടന്ന് ഡ്രോണ്‍ പാകിസ്താന്‍ ഭാഗത്തേക്ക് പോകുകയായിരുന്നു .അതെസമയം ഇന്ത്യന്‍ ഭാഗത്തേക്ക് ആയുധങ്ങളോ മറ്റോ കടത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചതായി സംശയിക്കുന്നതായി സുരക്ഷസേന അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക