Image

കേരളത്തിലെ എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ക്ക് തമിഴ്‌നാട്ടില്‍ ഭൂമിയുണ്ടെന്ന് പി സി ജോര്‍ജ്ജ്

Published on 28 October, 2021
കേരളത്തിലെ എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ക്ക് തമിഴ്‌നാട്ടില്‍ ഭൂമിയുണ്ടെന്ന് പി സി ജോര്‍ജ്ജ്
മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച്‌ പണിയണമെന്നും ഡാം പൊളിച്ച്‌ പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണെന്നും പി സി ജോര്‍ജ് . ‘ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുവാന്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണം.

പുതിയ ഡാം പണിയാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകും. ജീവന്‍ രക്ഷിക്കാന്‍ ഏത് സമരമാര്‍ഗവും സ്വീകരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവും. ഏതു ഡാമിനും 50 വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.

എന്നാല്‍, മുല്ലപ്പെരിയാര്‍ ഡാമിന്റെ പഴക്കം 126 കൊല്ലമാണ്. ആയുസ് തീര്‍ന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണ്. ഡാം തകരുമെന്ന് ഭീതിപരത്തുന്നവരെ പിടിച്ച്‌ ജയിലിലിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹം ഒരു തമാശക്കാരനാണെന്ന് ആദ്യമായാണ് അറിയുന്നത്.

ജനകീയ വിഷയം ഉന്നയിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായി വിജയനെയാണ്. പിണറായി തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയം ആദ്യം പറഞ്ഞത്’ .

തമിഴ് നാടിന്റെ നിലപാടിനോട് വഴങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തോടും ജനങ്ങളോടും ചെയ്യുന്നത് മഹാ അപരാധമാണെന്ന് കുറ്റപ്പെടുത്തിയ പി സി ജോര്‍ജ് കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളിലെയും നേതാക്കള്‍ക്ക് തമിഴ്‌നാട്ടില്‍ ഭൂമിയുണ്ടെന്ന് ആരോപണവും ഉന്നയിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക