Image

വഴിയാത്രക്കാരെ തടഞ്ഞ് പൊലീസിന്റെ വാട്‌സാപ്പ് പരിശോധന വിവാദത്തില്‍

Published on 28 October, 2021
വഴിയാത്രക്കാരെ തടഞ്ഞ് പൊലീസിന്റെ വാട്‌സാപ്പ് പരിശോധന വിവാദത്തില്‍
വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തിയുള്ള പൊലീസിന്റെ ഫോണ്‍ പരിശോധന വിവാദത്തിലേക്ക്. ഹൈദരാബാദിലാണ് സംഭവം .യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങി വാട്‌സാപ്പ് ചാറ്റും, ഗൂഗിള്‍ സെര്‍ച്ച്‌ ഹിസ്റ്ററിയുമാണ് പൊലീസ് പരിശോധിച്ചത്.
ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രകടമായ സ്വകാര്യത ലംഘനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഹൈദരാബാദില്‍ കഞ്ചാവ് കടത്തോ ഉപയോഗമോ അനുവദിക്കരുതെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസിന്റെ നിര്‍ബന്ധിത ഫോണ്‍ പരിശോധന .

അസദ്ബാബ നഗറില്‍ നൂറോളം പൊലീസുകാര്‍ തിരച്ചില്‍ നടത്തി. 58 വാഹനങ്ങളും പരിശോധിച്ചു . ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തി, അവരുടെ ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നതും ശേഷം സെര്‍ച്ച്‌ ബോക്‌സില്‍ കഞ്ചാവ് പോലുള്ള വാക്കുകള്‍ ടൈപ്പ് ചെയ്ത് അതുമായി ബന്ധപ്പെട്ട ചാറ്റ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.

അപ്രതീക്ഷിതപരിശോധനയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക