Image

ഹംഗറിയില്‍ സിനിമാ ചിത്രീകരണത്തിനെത്തി മമ്മൂട്ടി

Published on 28 October, 2021
ഹംഗറിയില്‍ സിനിമാ ചിത്രീകരണത്തിനെത്തി മമ്മൂട്ടി
ഹംഗറിയില്‍ സിനിമാ ചിത്രീകരണത്തിനായി മമ്മൂട്ടി . ബുഡാപെസ്റ്റ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത് . തെലുങ്ക് ചിത്രം 'ഏജന്റിന്റെ' ചിത്രീകരണത്തിനായാണ്‌ ഹംഗറിയില്‍ താരം എത്തിയതെന്നാണ് സൂചന.

അഖില്‍ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഏജന്റ്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് മമ്മൂട്ടിയെത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ .

വൈഎസ്‌ആറിന്റെ ജീവിതം പറഞ്ഞ 'യാത്ര'യ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. സുരേന്ദര്‍ റെഡ്ഢിയാണ്  സംവിധാനം . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക