Image

'മിന്നല്‍മുരളി' യുടെ ട്രെയിലര്‍ റിലീസ് ചെയ്തു.

ആശ എസ്. പണിക്കര്‍ Published on 28 October, 2021
 'മിന്നല്‍മുരളി' യുടെ ട്രെയിലര്‍ റിലീസ് ചെയ്തു.
ടൊവീനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'മിന്നല്‍മുരളി' യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ജെയ്സണ്‍ എന്ന കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തിയുള്ള സൂപ്പര്‍ ഹീറോയായി ജയ്സണ്‍ മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
തൊണ്ണൂറുകളാണ് കഥയുടെ പശ്ചാത്തലം. ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്ളിക്സിലൂടെ ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യും.

ഗോദയ്ക്ക് ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ #ോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ങീറോ ചിത്രം എന് വിശേഷണത്തോടെഎത്തുന്ന  'മിന്നല്‍മുരളി' വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിന്  പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമെത്തും.

വീക്കെന്‍ഡ് ബ്ളാക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വര്‍ഗ്ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യുഎന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍ നിര്‍വഹിക്കുന്നു. ബാറ്റ്മാന്‍, ബാഹുബലി എന്നീ ചിത്രങ്ങളിലെ സംഘടന രംഗങ്ങള്‍ സംവിധാനം ചെയ്ത വ്ളാഡ് റിംബര്‍ഗാണ് മിന്നല്‍ മുരളിയുടെ സംഘടനം നിര്‍വഹിക്കുന്നത്. വി.എഫ്.എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ വി.എഫ്.എക്സിന് സൂപ്പര്‍വൈസര്‍ മനു ജഗത്, ആന്‍ഡ്രൂ ഡിക്രൂസ് എന്നിവരാണ്.

                       തിയേറ്ററുകളില്‍  ഫെബ്രുവരി പത്തിന് 'ആറാട്ട്'

സിനിമാ പ്രവര്‍ത്തകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' ഫെബ്രുവരി പത്തിന് തിയേറ്ററുകളില്‍. തിയേറ്ററുകളില്‍ ആവേശത്തോടെ കാണാന്‍ കഴിയുന്ന ചിത്രമായിരിക്കും ആറാട്ട് എന്ന്  ചിത്രത്തിന്റെ സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണനും ഉറപ്പു തരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ബ്ഗ് ബ്രദറിനു ശേഷം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. കോമഡിക്ക് പ്രാധാന്യം  നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആക്ഷനും ഏറെ പ്രാധാന്യമുണ്ട്. ചിത്രത്തിന്റെ രചന ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ''മൈ ഫോണ്‍ നമ്പര്‍ ഈസ് 2255'' എന്നു പറയുന്നതു പോലെ ഈ ചിത്രത്തില്‍ ബെന്‍സ് കാറിനും നമ്പര്‍ നല്‍കിയിരിക്കുന്നത് 2255 ആണ്.

ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റിണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, സ്വാസിക, രചന നാരായണന്‍കുട്ടി, ഷീല, മാളവിക എന്നിരാണ് മറ്റു താരങ്ങള്‍. ക്യാമറ വിജയ് ഉലക് നാഥ്, എഡിറ്റര്‍ സമീര്‍ മുഹമ്മദ്, സംഗീതം രാഹുല്‍ രാജ്, കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക