Image

''ഊമക്കുയില്‍ പാടുമ്പോള്‍'' മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.

കെ.ടി.അബ്ദുറബ്ബ് Published on 11 November, 2021
''ഊമക്കുയില്‍ പാടുമ്പോള്‍'' മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.
ഷാര്‍ജ: സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ രചിച്ച 'ഊമക്കുയില്‍ പാടുമ്പോള്‍' എന്ന പുസ്തകം ഷാര്‍ജ  അന്താരാഷ്ട്ര പുസ്തകമേളയില്‍  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.ആദ്യ വില്പന  അല്‍ ദൈദിലെ  ജീവകാരുണ്യ പ്രവര്‍ത്തകനായ ഷാനിബ് കമാല്‍ വാഴയിലിനു നല്‍കി  കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാന്‍നിര്‍വഹിച്ചു.
 കെ.എം.സി.സി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, ബഷീര്‍ തിക്കോടി, ലിപി അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.  പരിപാടികള്‍  ടി.ടി.മുഷ്താഖ് നിയന്ത്രിച്ചു.

നിലമ്പൂര്‍ ആയിശ എന്ന 76 കാരിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ്, മാളവിക എന്ന ബാലതാരത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ നേടിക്കൊടുത്ത സിനിമയാണ് 'ഊമക്കുയില്‍ പാടുമ്പോള്‍'.  സംസ്ഥാന അവാര്‍ഡുകള്‍ക്ക് പുറമെ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍(നവാഗത സംവിധായകന്‍), വിധുപ്രതാപ്(ഗായകന്‍), മാളവിക(ബാലനടി), മികച്ച സന്ദേശ സിനിമ തുടങ്ങി നാല് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും നേടി.

എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും   ഈ സിനിമ പ്രദര്‍ശിപ്പിക്കണം എന്ന് 2012 ല്‍ കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

''ഊമക്കുയില്‍ പാടുമ്പോള്‍'' മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക